നിങ്ങൾ ഏതെങ്കിലും ഒരു അദാനി ഓഹരി കെെവശം വച്ചിരിക്കുന്ന വ്യക്തിയാണെങ്കിൽ ഈ ലേഖനം വായിക്കുന്ന നിമിഷം നിങ്ങൾ ഏറെ സന്തുഷ്ടനായിരിക്കുമെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ മാസം നിഫ്റ്റി അസ്ഥിരമായി കൂതിച്ചുകയറ്റം നിർത്തിവച്ചിരുന്നപ്പോഴും അദാനി ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചിരുന്നു. കൊവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി പോലും അദാനി ഓഹരികൾ ചുരുങ്ങിയ കാലത്തിനുള്ളിലാണ് മറികടന്നത്. ഇതിനാൽ തന്നെ അദാനി ഓഹരികളിലും ബിസിനസിലും  നിക്ഷേപകർ ഏറെ പ്രതീക്ഷ നൽകുന്നു. നിലവിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ആറ് അദാനി ഓഹരികളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

Adani Ports

അദാനി പോർട്ട്സ് ആന്റ്  സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് എന്നത് നിഫ്റ്റി 50യിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഓഹരികളിൽ ഒന്നാണ്. കൊവിഡിന് ശേഷം ഉണ്ടായ അദാനി ഓഹരികളുടെ വളർച്ചയെ പറ്റി ഞങ്ങൾ വിശദമായ ഒരു ലേഖനം തയ്യാറാക്കിയിരുന്നു. വായിക്കാൻ ലിങ്ക് സന്ദർശിക്കുക.

ഇന്ത്യയിലെ മൊത്തം ചരക്ക് നീക്കത്തിന്റെ നാലിൽ ഒന്ന് സേവനങ്ങൾ നടക്കുന്നത് അദാനി പോർട്ട്സിലൂടെയാണ്. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവ എല്ലാം തന്നെ ഇതിന്റെ ഭാഗമാണ്. ബംഗാൾ ഉൾക്കടൽ മുതൽ അറബിക്കടൽ വരെയുള്ള 12 തുറമുഖങ്ങളിലും ടെർമിനലുകളിലുമായി അദാനി പോർട്ട്സ്   പ്രവർത്തിക്കുന്നു.

സമീപകാല സംഭവങ്ങൾ
  • ഫെബ്രുവരി 16ന് അദാനി പോർട്ട്സ് ഡിഗി പോർട്ട് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരി 705 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. ഇതോടെ അദാനി പോർട്ട്സ് ഏറ്റെടുത്ത തുറമുഖങ്ങളുടെ എണ്ണം 12 ആയി. തുറമുഖത്തെ മൾട്ടി കാർഗോ തുറമുഖമായി വികസിപ്പിക്കുന്നതിനായി 10,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

  • മാർച്ച് 3ന് ഗംഗാവരം പോർട്ട് ലിമിറ്റഡിലെ 31.5 ശതമാനം ന്യൂനപക്ഷ ഓഹരി സ്വന്തമാക്കുമെന്ന് അദാനി പോർട്ട്സ് അറിയിച്ചു. ഈ ഏറ്റെടുക്കലിലൂടെ വരും  മാസങ്ങളിൽ അവരുടെ വിപണി വിഹിതം 30 ശതമാനമായി വർദ്ധിക്കും.

  • ജി.പി.എല്ലിന്റെ ഓഹരി ഏറ്റെടുത്ത് 20 ദിവസങ്ങൾക്ക് ശേഷം ഗംഗാവരം തുറമുഖത്തിന്റെ 58.1 ശതമാനം കൂടി ഡിവിഎസ് രാജുവിൽ നിന്നും കുടുംബത്തിൽ നിന്നും 3,604 കോടി രൂപയ്ക്ക് അദാനി പോർട്ട്സ് സ്വന്തമാക്കി. ഇതോടെ ജി.പി.എല്ലിന്റെ  മൊത്തം ഓഹരി 89.6 ശതമാനമായി ഉയർന്നു. 

Adani Green

ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ കമ്പനികളിൽ ഒന്നാണ് അദാനി ഗ്രീൻ എനർജ്ജി. 14815 മെഗാവാട്ടിന്റെ ഫോർട്ട് ഫോളിയോ പദ്ധതിയാണ് കമ്പനിക്കുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും സർക്കാർ പിന്തുണയുള്ള കോർപ്പറേഷനുകൾക്കുവേണ്ടി വൈദ്യുതി ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സോളാർ, വിൻഡ് ഫാം പ്രോജക്ടുകൾ അദാനി ഗ്രീൻ സ്വന്തമായി നടത്തി വരുന്നു.

രാജ്യത്ത്  11 സംസ്ഥാനങ്ങളിലായി  54 പ്രവർത്തന പദ്ധതികളും 12 നിർമാണ പദ്ധതികളുമാണ് കമ്പനിക്കുള്ളത്. 2021 മാർച്ച് 23ന് അദാനി കുടുംബത്തിൽ നിന്നും  രണ്ട് ട്രില്യൺ രൂപയുടെ വിപണി മൂല്യം മറികടന്ന ആദ്യത്തെ കമ്പനിയായി അദാനി ഗ്രീൻ മാറി. ഇതേ ദിവസം തന്നെ ഓഹരി 5 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. കൊവിഡ് പ്രതിസന്ധിയിൽ ഓഹരി 728 ശതാനം തകർച്ച രേഖപ്പെടുത്തിയിരുന്നു.  തുടർന്ന് ഉണ്ടായ റാലിയിൽ  നിങ്ങൾക്ക് എത്ര പേർക്ക് നേട്ടം കെെവരിക്കാനായെന്ന് എനിക്ക് അറിയില്ല. അത് നിങ്ങൾ തന്നെ കമന്റ് ചെയ്ത് അറിയിക്കുക.

സമീപകാല സംഭവങ്ങൾ
  • 2021 ഫെബ്രുവരി 1ന്  അദാനി ഗ്രീൻ എനർജ്ജിയുടെ അനുബന്ധസ്ഥാപനമായ  അദാനി സോളാർ എനർജ്ജി ഫോർ പ്രെെവറ്റ് ലിമിറ്റഡ് 2025 ഓടെ 25 ജിഗാവാട്ട് ശേഷി നേടുമെന്ന് പ്രഖ്യാപിച്ചു.

  • 2021  മാർച്ച് 8ന് അദാനി ഗ്രീൻ എനർജ്ജിയുടെ അനുബന്ധസ്ഥാപനമായ അദാനി വിൻഡ് എനർജി കച്ച് ത്രീ ലിമിറ്റഡ് സമാനമായ പ്രഖ്യാപനം നടത്തി. ഗുജറാത്തിലെ കച്ചിൽ 100 ​​മെഗാവാട്ട് കാറ്റാടി വൈദ്യുത നിലയം സ്ഥാപിച്ചതായി കമ്പനി അറിയിച്ചു.

  • 2021 മാർച്ച് 20ന് ടൊറന്റോ ആസ്ഥാനമായ സ്കൈപവർ ഗ്ലോബലിന്റെ 50 മെഗാവാട്ട് പ്രവർത്തിക്കുന്ന സോളാർ പദ്ധതി കൈവശമുള്ള എസ്പിവിയിൽ 100 ​​ശതമാനം ഓഹരി സ്വന്തമാക്കിയതായി അദാനി ഗ്രീൻ അറിയിച്ചു.

  • 2021 മാർച്ച് 22ന് അദാനി റിന്യൂവബിൾ എനർജി ഹോൾഡിംഗ്സിന് സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന്  300 മെഗാവാട്ടിന്റെ വിൻഡ് പദ്ധതിക്കായി കത്ത് ലഭിച്ചു. ഇത് അദാനി ഗ്രീന്റെ മൊത്തം പുനരുപയോഗ ഊർജ്ജ പദ്ധതികളുടെ ശേഷി 15165  മെഗാവാട്ടായി ഉയർത്തി.

  • 2021 മാർച്ച് 24ന് സ്റ്റെർലിംഗ് ആന്റ് വിൽസൺ പ്രൈവറ്റ് ലിമിറ്റഡിന്റെ 75 മെഗാവാട്ട് പ്രവർത്തിക്കുന്ന സോളാർ പ്രോജക്ടുകൾ കൈവശമുള്ള രണ്ട് എസ്‌പിവികളുടെ 100 ​​ശതമാനം ഓഹരി ഏറ്റെടുത്തതായി  അദാനി ഗ്രീൻ അറിയിച്ചു. 

Adani Power

അദാനി ഓഹരികളിലെ റാലിയിൽ പ്രധാന നേട്ടം കെെവരിച്ച ഓഹരിയാണ് അദാനി പവർ. 12,450 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുതി ഉത്പാദന കമ്പനിയാണ് അദാനി പവർ. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്  എന്നിവിടങ്ങളിലാണ് കമ്പനിയുടെ താപവൈദ്യുത നിലയങ്ങൾ നിലകൊള്ളുന്നത്.

2021 മാർച്ച് 25ന് അദാനി പവർ ഓഹരി 28.55 രൂപയിൽ എത്തിയിരുന്നു.  കൃത്യം ഒരു വർഷത്തിന് ശേഷം ഇതേ ഓഹരി 104.35 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഒരു വർഷം കൊണ്ട്  265 ശതമാനത്തിന്റെ നേട്ടമാണ് കമ്പനി കെെവരിച്ചത്.  അദാനി പവറിന്റെ 75 ശതമാനം ഓഹരികളും കെെവശം വച്ചിരിക്കുന്നത് പ്രെമോട്ടർമാരാണ്. 2020 മാർച്ചിൽ കമ്പനിയുടെ 24.33 ശതമാനം ഓഹരികൾ പ്രെമോട്ടർമാർ പണയം വച്ചു. ഇത് നിക്ഷേപകർക്ക് തീർച്ചയായും അത്ര നല്ല സൂചനയായിരുന്നില്ല നൽകിയത്. ഈ തുക കമ്പനിയുടെ ആവശ്യങ്ങൾക്കായും മറ്റും ഉപയോഗിച്ചു. 2020 ഡിസംബറിൽ പണയ ഓഹരി 21.9 ശതമാനമായി കുറഞ്ഞു.

Adani Enterprises 

അടിസ്ഥാന സൌകര്യ മേഖലയിലും ഊർജ്ജ മേഖലയിലും പുതിയ ബിസിനസ്  സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് അദാനി എന്റർപ്രൈസസ്. അഡാനി പവർ, അദാനി ഗ്രീൻ, അദാനി പോർട്ട്സ്, അദാനി ഗ്യാസ്  എന്നിവ അദാനി എന്റർപ്രൈസസിൽ നിന്നും വേർപ്പെടുത്തിയാണ് ഓഹരി വിപണിയിൽ സ്വതന്ത്രമായി ലിസ്റ്റ് ചെയ്തത്. കൽക്കരി വ്യാപാരം, കൽക്കരി ഖനനം, എണ്ണ, വാതക പര്യവേക്ഷണം, തുറമുഖങ്ങൾ, മൾട്ടി മോഡൽ ലോജിസ്റ്റിക്സ്, വൈദ്യുതി ഉത്പാദനം, വാതക വിതരണം എന്നീ ബിസിനസുകൾ വിപുലീകരിക്കാൻ  അദാനി എന്റർപ്രൈസസ് സഹായിച്ചിട്ടുണ്ട്. അദാനി പവറിന് സമാനമായി കമ്പനിയുടെ 75 ശതമാനം ഓഹരികളും പ്രെമോട്ടർമാരാണ് കെെവശം വച്ചിരിക്കുന്നത്. 2021 മാർച്ചിൽ മൊത്തം ഹോൾഡിംഗ്സിന്റെ  37.29 ശതമാനം പണയപ്പെടുത്തിയിരുന്നു. 2020 ഡിസംബറിൽ ഇത് 12.43 ശതമാനമായി കുറഞ്ഞു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കമ്പനിയുടെ 20.26 ശതമാനം ഓഹരികൾ കെെവശം വച്ചിട്ടുണ്ട്. ഇത് കമ്പനി ശക്തമായ വളർച്ച കെെവരിക്കുമെന്നതിന്റെ സൂചനയാണ്.

സമീപകാല സംഭവങ്ങൾ
  • 2021 ഫ്രെബുവരി 23ന് ആഗോള പ്രമുഖ ഡാറ്റാ സെന്റർ ഓപ്പറേറ്ററായ എഡ്ജ്കോണെക്സുമായി അദാനി എന്റർപ്രൈസസ് 50:50 സംയുക്ത സംരംഭം ആരംഭിച്ചു.

  • 2021 മാർച്ച് 15ന്  മുംബൈ ഓഫ്‌ഷോർ ബ്ലോക്കിലെ തപ്തി-ദാമൻ സെക്ടറിൽ അഡാനി വെൽസ്പൺ എക്സ്പ്ലോറേഷൻ ലിമിറ്റഡ് (AWEL) വാതകം കണ്ടെത്തി.

Adani Transmission

2006 ലാണ് അദാനി ഗ്രൂപ്പ് ട്രാൻസ്മിഷൻ മേഖലയിലേക്ക് കടക്കുന്നത്. 2015ൽ അദാനി എന്റർപ്രൈസസിൽ നിന്നും അദാനി  ട്രാൻസ്മിഷൻ എന്ന പേരിൽ കമ്പനി സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചു. ട്രാൻസ്മിഷൻ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ്  കമ്പനിയെ  സ്വതന്ത്ര സ്ഥാപനമാക്കിയത്. ഇതോടെ  രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ട്രാൻസ്മിഷൻ കമ്പനിയായി അദാനി ട്രാൻസ്മിഷൻ വളർന്നു. 91,801 രൂപയുടെ വിപണി മൂലധനമുള്ള കമ്പനിയാണ് നിലവിൽ അദാനി ട്രാൻസ്മിഷൻ. കഴിഞ്ഞ 5 വർഷത്തിനിടയിൽ കമ്പനിയുടെ  വരുമാനം 142.73 ശതമാനം വാർഷിക  വളർച്ചയാണ് കെെവരിച്ചത്. അതേസമയം മേഖലാ വളർച്ച 7.73 ശതമാനം മാത്രമാണ്.  പണയം വച്ച ഓഹരികൾ 2020 മാർച്ച് മുതൽ ഡിസംബർ വരെ 40 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞു.

Adani Gas

വ്യാവസായിക, വാണിജ്യ, ആഭ്യന്തര മേഖലകളിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യാൻ സഹായിക്കുന്ന നഗര വാതക വിതരണ ശൃംഖലയാണ്  അദാനി ഗ്യാസ് പ്രവർത്തിപ്പിക്കുന്നത്. അദാനി കുടുംബത്തിൽ സാമ്പത്തികമായി കരുത്തുറ്റ മറ്റൊരു കമ്പനിയാണിത്. ഓരോ വർഷവും കമ്പനിയുടെ മൊത്തം വരുമാനം ഉയർന്ന് വരികയാണ്. 2017ൽ അദാനി ഗ്യാസ് 101.18 കോടി  രൂപയുടെ  അറ്റാദായം രേഖപ്പെടുത്തി. 2020ൽ ഇത് നാല് മടങ്ങ് വർദ്ധിച്ച് 436.32 കോടി രൂപയായി.  കഴിഞ്ഞ 5 വർഷത്തിനിടയിൽ കമ്പനിയുടെ  വരുമാനം  35.35 ശതമാനമായി ഉയർന്നു.  അതേസമയം മേഖലാ വളർച്ച  25.1 ശതമാനം മാത്രമാണ്. 2020 മാർച്ച് 25 മുതൽ 2021 മാർച്ച് 25 വരെ അദാനി ഗ്യാസ് 1020% വളർച്ച കെെവരിച്ചു.

നിഗമനം

പിന്നിലേക്ക് നോക്കിയാൽ കഴിഞ്ഞ 12 മാസവും അദാനി ഗ്രൂപ്പ് വൻ മുന്നേറ്റമാണ് കാഴ്ചവച്ചത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് മാത്രം അദാനി 5 ബില്യൺ ഡോളറാണ് സമ്പാദിച്ചത്. ഇത് ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ മുകേഷ് അംബാനിയേക്കാൾ കൂടുതലാണ്. അദാനിക്കും കമ്പനിയുടെ  കൽക്കരി പദ്ധതികൾക്കുമെതിരായ പ്രതിഷേധം ബിസിനസിനെ കാര്യമായി ബാധിച്ചില്ലെന്ന് വേണം വിലയിരുത്താൻ.  അദാനി കുടുംബത്തിന്റെ ബിസിനസുകൾ വരും വർഷങ്ങളിൽ രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുമെന്ന് നിക്ഷേപകർ കരുതുന്നു. ഇക്കാരണത്താലാണ് അദാനി ഓഹരികൾ കത്തിക്കയറുന്നത്. അദാനി ഓഹരികളിൽ നിങ്ങൾ നിക്ഷേപം നടത്തിയിട്ടുണ്ടോ? അതിൽ നിന്നും ലാഭമുണ്ടാക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.

ഒക്ടോബറിൽ 8 മില്യൺ കൊവിഡ്  വാക്സിൻ  കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഇന്ത്യ കൊവിഡ് വാക്സിൻ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം അവസാനിപ്പിച്ച് ഇന്ത്യ. ഒക്ടോബർ അവസാനത്തോടെ ഇന്ത്യ എട്ട് ദശലക്ഷം കൊവിഡ് -19 വാക്സിൻ ഡോസുകൾ കയറ്റുമതി ചെയ്യും. ഏഷ്യ-പസഫിക് മേഖലകളിൽ കൊവിഡ് വാക്സിനുകൾ കയറ്റി അയയ്ക്കുന്നതിൽ ചൈനീസ് സ്വാധീനം ശക്തമാണ്. ഇതിനെ ചെറുക്കാനാണ് ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇതേ തുടർന്നാണ് ‘ക്വാഡ്’ നേതാക്കളുടെ യോഗത്തിൽ വാക്സിനുകളുടെ കയറ്റുമതി പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി […]
1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാൻ ഒരുങ്ങി എസ്ജെവിഎൻ ഇന്ത്യൻ റിന്യൂവബിൾ എനർജി  ഡവലപ്മെന്റ് ഏജൻസിയുടെ കെെയ്യിൽ നിന്നും 1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാനുള്ള കരാർ നേടി സത്‌ലജ് ജൽ വിദ്യുത് നിഗം. പദ്ധതിയുടെ നിർമാണത്തിനും വികസനത്തിനുമുള്ള താത്ക്കാലിക ചെലവ് 5,500 കോടി രൂപയാണ്. പ്രാരംഭ വർഷത്തിൽ ഇതിൽ നിന്നും 2,365 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ടോ വൈദ്യുതി […]
ഇന്നത്തെ വിപണി വിശകലനം ഉയർന്ന ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 17902 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ഐടി ഓഹരികളുടെ പിന്തുണയോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ എക്കാലത്തെയും ഉയർന്ന നിലയായ 17950 രേഖപ്പെടുത്തിയ സൂചിക പിന്നീട് ദുർബലമായി കാണപ്പെട്ടു. ശേഷം ഇവിടെ നിന്നും 130 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾ/ 0.17 ശതമാനം മുകളിലായി […]

Advertisement