സൗദി അരാംകോയുമായുള്ള പങ്കാളിത്തം പര്യവേക്ഷണം ചെയ്യാൻ അദാനി ഗ്രൂപ്പ്

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അരാംകോയിൽ ഒരു ഓഹരി സ്വന്തമാക്കാനുള്ള സാധ്യത ഉൾപ്പെടെയുള്ള മറ്റ് അവസരങ്ങൾ പര്യവേഷണം ചെയ്യാൻ അദാനി ഗ്രൂപ്പ്. ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സൗദി അരാംകോയുമായും രാജ്യത്തെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായും സഹകരിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകളും സംയുക്ത നിക്ഷേപ സാധ്യതകളും സംബന്ധിച്ച് അദാനി ഗ്രൂപ്പ് പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്. പുനരുപയോഗ ഊർജം, വിളകൾക്കായുള്ള പോഷകങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളിൽ അദാനി ഗ്രൂപ്പിന് അരാംകോയുമായോ സാബിക് പോലുള്ള അനുബന്ധ സ്ഥാപനങ്ങളുമായോ കൈകോർക്കാം.

ഫോർഡ് ഇന്ത്യയുടെ സാനന്ദ് പ്ലാന്റ് ഏറ്റെടുക്കാൻ ടാറ്റ മോട്ടോഴ്‌സ്

ഫോർഡ് ഇന്ത്യയുടെ ഗുജറാത്തിലെ സാനന്ദ് പ്ലാന്റ് ഏറ്റെടുക്കാൻ വിപുലമായ ചർച്ചകൾ തുടർന്ന് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. ഫാക്ടറി വിറ്റതിന് ശേഷമുള്ള ഇൻസെന്റീവ് സ്ട്രക്ചർ മനസ്സിലാക്കാൻ ഇരു സ്ഥാപനങ്ങളും ഗുജറാത്തിലെ പ്രാദേശിക ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഫോർഡ് ഇന്ത്യയിൽ ഉത്പാദനം അവസാനിപ്പിക്കുകയാണന്ന് പ്രഖ്യാപിച്ചത്.

എൻഎസ്ഇയിലെ ക്രമക്കേടുകളിലെ സെബി ഉദ്യോഗസ്ഥരുടെ പങ്ക് സിബിഐ അന്വേഷിക്കുന്നു

2016-19 കാലയളവിൽ ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്ഇ) ഉണ്ടായ ഭരണത്തിലെ വീഴ്ചകളിലും ക്രമക്കേടുകളിലും  സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടാേ എന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷിക്കുന്നതായി റിപ്പോർട്ടുകൾ.  ഉയർന്ന ഫ്രീക്വൻസി വ്യാപാരികൾക്ക് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവേശനം നൽകിയെന്ന് എൻഎസ്ഇയിലെ മുൻ ഉദ്യോഗസ്ഥർ 2018 ൽ ആരോപിചിരുന്നു. ഈ കേസാണ് സിബിഐ അന്വേഷിക്കുന്നത്. കുറ്റകൃത്യത്തിൽ സെബി ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.

ഹെൽത്ത് പ്ലാറ്റ്‌ഫോമായ ടി എൻഗേജ് അവതരിപ്പിച്ച് ടാറ്റ എൽക്‌സി ഡിജിറ്റൽ

ടാറ്റ എൽക്‌സി ലിമിറ്റഡ് ഓമ്‌നിചാനൽ കെയറിനായി രൂപകൽപ്പന ചെയ്‌ത ആദ്യത്തെ ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമായ ടി എൻഗേജ് പ്രവർത്തനമാരംഭിച്ചു. ക്ലൗഡ് അധിഷ്‌ഠിത പ്ലാറ്റ്ഫോമാണിത്. കൂടാതെ പൂർണമായും ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാനും സാധിക്കും. ആവശ്യമായ ഫീച്ചറുകൾ ഉപയോഗിച്ച് മൊഡ്യൂളുകൾ നടപ്പിലാക്കാൻ ഇത് ആശുപത്രികളെ അനുവദിക്കുന്നു. ഇത് പ്രവർത്തന ചിലവും നിയന്ത്രിക്കും.

2022ൽ ഇന്ത്യയുടെ എണ്ണ ആവശ്യം 8% ഉയരാൻ സാധ്യത

കോവിഡ് -19 മഹാമാരിയിൽ നിന്നും സമ്പദ്‌വ്യവസ്ഥ കരകയറുന്നതിനിടെ 2022 ൽ ഇന്ത്യയുടെ എണ്ണ ആവശ്യം 8.2% ഉയർന്ന് പ്രതിദിനം 5.15 ദശലക്ഷം ബാരലായി (ബിപിഡി) ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്. 2022 ൽ ക്രൂഡ് ഓയിൽ ഡിമാൻഡ് 0.39 ദശലക്ഷം ബിപിഡി ആയി വർദ്ധിക്കുമെന്നാണ് ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസിന്റെ (ഒപെക്) ഏറ്റവും പുതിയ പ്രതിമാസ എണ്ണ വിപണി റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ എണ്ണ ആവശ്യം 2020 ലെ 4.51 ദശലക്ഷം ബിപിഡിയിൽ നിന്ന് 2021 ലെ 4.76 മില്യൺ ബിപിഡി ആയി ഉയർന്നിരുന്നും. 5.61 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

പൂനെയിലെ ഐസിസി ടെക് പാർക്കിൽ പുതിയ സൗകര്യം തുറന്ന് മൈൻഡ്ട്രീ

പൂനെയിലെ രണ്ടാമത്തെ സൗകര്യത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ച് ആഗോള ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കമ്പനിയായ മൈൻഡ്‌ട്രീ ലിമിറ്റഡ്. ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ (ഐസിസി) ടെക് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഈ സൗകര്യത്തിന് 350-ലധികം പ്രൊഫഷണലുകളെ ഉൾക്കൊള്ളാൻ സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിക്കേഷൻസ്, മീഡിയ, ബാങ്കിംഗ്, ഹെൽത്ത് കെയർ കമ്പനികൾക്ക് മൈൻഡ്ട്രീ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവനങ്ങൾ നൽകി വരുന്നു.

 
ഗ്രാന്യൂൾസ് ഇന്ത്യയുടെ നിർമാട്രെൽവിർ, റിട്ടോനാവിർ എന്നിവ വിപണിയിൽ എത്തുന്നു

ഗ്രാന്യൂൾസ് ഇന്ത്യ ലിമിറ്റഡിന് ഫൈസറിന്റെ ഓറൽ ട്രീറ്റ്‌മെന്റ് നിർമട്രെൽവിറിന്റെ ജനറിക് പതിപ്പുകൾ നിർമ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനും  മെഡിസിൻസ് പേറ്റന്റ് പൂളിൽ (എംപിപി) നിന്നും ലൈസൻസ് ലഭിച്ചു. താരതമ്യേന ഗുരുതരമല്ലാത്ത കോവിഡ് -19 കേസുകളുടെ ചികിത്സയ്ക്കായി മരുന്ന് റിട്ടോനാവിറുമായി സഹകരിച്ച് പായ്ക്ക് ചെയ്യും. ഹൈദ്രാബാദിലെ കമ്പനിയുടെ നിർമ്മാണ കേന്ദ്രത്തിലായിരിക്കും മരുന്ന് നിർമ്മിക്കുക. ജിഐഎൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള മറ്റ് 94 രാജ്യങ്ങളിലും ഉൽപ്പന്നം അവതരിപ്പിക്കും.

സൾഫർ റിക്കവറി ബ്ലോക്കിനായി 1,176 കോടി രൂപയുടെ ഓർഡർ നേടി തെർമാക്സ്

സൾഫർ റിക്കവറി ബ്ലോക്ക് സ്ഥാപിക്കുന്നതിനായി ഒരു ഇന്ത്യൻ പൊതുമേഖലാ റിഫൈനറിയിൽ നിന്ന് 1,176 കോടി രൂപയുടെ ഓർഡർ നേടി തെർമാക്‌സ് ലിമിറ്റഡ്. പ്രതിദിനം 2×240 ടൺ (ടിപിഡി) സൾഫർ റിക്കവറി യൂണിറ്റും (എസ്ആർയു), ടെയിൽ ഗ്യാസ് ട്രീറ്റ്‌മെന്റ് യൂണിറ്റും ( ടിജിടിയു )   ബ്ലോക്കിൽ ഉൾപ്പെടുന്നു.  പദ്ധതി ഇന്ത്യാ ഗവൺമെന്റിന്റെ നോർത്ത് ഈസ്റ്റ് ഹൈഡ്രോകാർബൺ വിഷൻ 2030 ന് കീഴിലാണ് പദ്ധതി.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement