ഇന്ത്യൻ സിമന്റ് മേഖലയിലേക്ക് കടക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്

ഇന്ത്യയിലെ സിമന്റ് മേഖലയിലേക്ക് കടക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ഇതിനായി 10 ലക്ഷം രൂപയുടെ ഓഹരി മൂലധനവും 5 ലക്ഷം രൂപയുടെ പെയ്ഡ്-അപ്പ് മൂലധനവുമുള്ള പുതിയ അനുബന്ധ സ്ഥാപനമായ അഡാനി സിമന്റ് ആരംഭിച്ചതായി അദാനി എന്റർപ്രൈസസ് അറിയിച്ചു.

കാർലൈൽ ഗ്രൂപ്പുമായുള്ള  പി‌എൻ‌ബി  ഹൗസ്സിംഗ് ഫിനാൻസിന്റെ 4000 കോടി രൂപയുടെ കരാർ പരിശോധിക്കാൻ ഒരുങ്ങി സെബി

യു‌എസ് കമ്പനിയായ കാർലൈൽ ഗ്രൂപ്പുമായുള്ള  പി‌എൻ‌ബി  ഹൗസ്സിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ  4,000 കോടി രൂപയുടെ കരാർ പരിശോധിക്കാൻ ഒരുങ്ങി സെബി.  പൊതു ഓഹരി ഉടമകൾ‌ക്ക്  എതിരായ “അന്യായമായ ഇടപാട്” എന്ന് പ്രോക്സി ഉപദേശക സ്ഥാപനം വിശേഷിപ്പിച്ചതിന് പിന്നാലെയാണ് സെബിയുടെ ഇടപെടൽ.

ജെ കെ സിമൻറ് ക്യു 4 ഫലം, അറ്റാദായം 32 ശതമാനം വർദ്ധിച്ച് 216 കോടി രൂപയായി

മാർച്ചിലെ നാലം പാദത്തിൽ ജെ കെ സിമന്റിന്റെ പ്രതിവർഷ അറ്റാദായം 32.76 ശതമാനം വർദ്ധിച്ച് 215.91 കോടി രൂപയായി. മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായം 1.58 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 37.84 ശതമാനം വർദ്ധിച്ച് 2168.18 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 15 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

മേയിൽ ഇന്ത്യയുടെ ഇന്ധന ആവശ്യകത ഇടിഞ്ഞു

കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് മേയിൽ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞു. മൊത്തം ഇന്ധന ആവശ്യകത പോയ മാസത്തെ അപേക്ഷിച്ച് 11.3 ശതമാനം ഇടിഞ്ഞ് 15.1 മില്യൺ ടണ്ണായി. പെട്രോൾ ഉപഭോഗം പോയ മാസത്തെ അപേക്ഷിച്ച് 16 ശതമാനം ഇടിഞ്ഞ് 1.99 മില്യൺ ടണ്ണായി. ഡീസൽ ഉപഭോഗം 17 ശതമാനം ഇടിഞ്ഞ് 5.53 ടണ്ണായി.

ഇന്ത്യൻ ഹ്യൂം പൈപ്പ് ക്യു 4 ഫലം, അറ്റാദായം 51.7 ശതമാനം വർദ്ധിച്ച് 38 കോടി രൂപയായി

മാർച്ചിലെ നാലം പാദത്തിൽ ഇന്ത്യൻ ഹ്യൂം പൈപ്പിന്റെ പ്രതിവർഷ അറ്റാദായം  51.7 ശതമാനം വർദ്ധിച്ച് 38 കോടി രൂപയായി.  മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായം 767.95 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 20.8 ശതമാനം വർദ്ധിച്ച്  481.03  കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

സ്വാം ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കാൻ ഒരുങ്ങി ഇൻഫോ എഡ്ജ് 

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന  സ്വാം ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്  ഏറ്റെടുക്കാൻ ഒരുങ്ങി ഇൻഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡ്. എഐ, മെഷീൻ ലേണിംഗ്-പവേർഡ് റിക്രൂട്ട്‌മെന്റ് മാനേജ്‌മെന്റ് സോഫ്റ്റ്വെയർ  കമ്പനിയാണ്  സ്വാം ഡിജിറ്റൽ.

വി‌ആർ‌എൽ ലോജിസ്റ്റിക്സ് ക്യു 4 ഫലം, അറ്റാദായം 6.5 ശതമാനം ഇടിഞ്ഞ് 37.16 കോടി രൂപയായി

മാർച്ചിലെ നാലം പാദത്തിൽ വി‌ആർ‌എൽ ലോജിസ്റ്റിക്സിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച്  6.5 ശതമാനം ഇടിഞ്ഞ് 37.16 കോടി രൂപയായി. പോയവർഷത്തെ അപേക്ഷിച്ച് അറ്റാദായം 1644 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 20.54 ശതമാനം വർദ്ധിച്ച് 603.02 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 4 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

96.77 ലക്ഷം ഇക്വിറ്റി ഓഹരികൾ വിതരണം ചെയ്തു കൊണ്ട് 300 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഐനോക്സ് ലഷർ

യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക്  96.77 ലക്ഷം ഇക്വിറ്റി ഓഹരികൾ വിതരണം ചെയ്തു കൊണ്ട് 300 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഐനോക്സ് ലഷർ ലിമിറ്റഡ്. ഓഹരി ഒന്നിന് 310 രൂപ വീതമാണ്  വിതരണം ചെയ്യുക. ഇത് വെള്ളിയാഴ്ചത്തെ ക്ലോസിംഗ് വിലയേക്കാൾ 5 ശതമാനം കിഴിവിലാണുള്ളത്. ജൂൺ 8ന് ആരംഭിക്കുന്ന ഓഹരി വിതരണം ജൂൺ 11ന് അവസാനിക്കും.

അനുപം രസായൻ ക്യു 4 ഫലം, അറ്റാദായം 113 ശതമാനം വർദ്ധിച്ച് 22 കോടി രൂപയായി

മാർച്ചിലെ നാലം പാദത്തിൽ അനുപം രസായന്റെ പ്രതിവർഷ അറ്റാദായം 113 ശതമാനം വർദ്ധിച്ച് 22 കോടി രൂപയായി. മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായം 2.31 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 65.9 ശതമാനം വർദ്ധിച്ച്  274.16 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ടെക് മഹീന്ദ്ര ക്യു 1 ഫലം, അറ്റാദായം 39 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി ജൂണിലെ ഒന്നാം പാദത്തിൽ ടെക് മഹീന്ദ്രയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 39.17 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി. അറ്റാദായം മുൻപാദത്തെ അപേക്ഷിച്ച് 25.13 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 11.98 ശതമാനം വർദ്ധിച്ച് 10197 കോടി രൂപയായി. ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനായി ജെഎസ്ഡബ്ല്യു എനർജിയുമായി കരാർ ഒപ്പിട്ട് ഓസ്‌ട്രേലിയൻ കമ്പനി ഹരിത ഹൈഡ്രജൻ […]
ഇന്നത്തെ വിപണി വിശകലനം അസ്ഥിരമായി ചാഞ്ചാടി നിന്ന വിപണി ജൂണിലെ അതെ നിലയിൽ ജൂലെെയിലും വ്യാപാരം അവസാനിപ്പിച്ചു. നേരിയ ഗ്യാപ്പ് അപ്പിൽ 15,770 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് അസ്ഥിരമായി ലാഭത്തിൽ തന്നെ നിലകൊണ്ടു. എന്നിരുന്നാലും സൂചികയ്ക്ക് 15800 മുകളിൽ ശക്തമായി നിലയുറപ്പിക്കാൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 70 പോയിന്റുകൾ/ 0.44 ശതമാനം മുകളിലായി 15,778 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34741 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച […]

Advertisement