ഗുവാഹത്തി, തിരുവനന്തപുരം വിമാനത്താവളങ്ങൾ
ഏറ്റെടുക്കുന്നതിനായി അദാനി ഗ്രൂപ്പ് എ.എ.ഐയുമായി കരാർ ഒപ്പുവച്ചു
തിരുവനന്തപുരം, ജയ്പൂർ, വുഹാത്തി വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി അദാനി ഗ്രൂപ്പ് കരാറിൽ ഒപ്പുവച്ചു. 50 വർഷത്തേക്കാണ് കരാർ ഉളളത്. 2019 ഫെബ്രുവരിയിൽ ലഖ്നൗ, മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നീ ആറ് വിമാനത്താവളങ്ങൾ ലേലത്തിൽ പിടിച്ചാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.
അലെംബിക് ഫാർമ ക്യു 3 ഫലം: അറ്റാദായം 25 ശതമാനം വർധിച്ച് 292 കോടി രൂപയായി
അലംബിക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡിസംബർ പാദത്തിൽ 24.92 ശതമാനം വർധന അറ്റാദായത്തിൽ രേഖപ്പെടുത്തി.ഇതോടെ ലാഭം 292.57 കോടി രൂപയായി. എന്നാൽ ഡ്രഗ് കമ്പനിയുടെ ഏകീകൃത വരുമാനം ഇതേ കാലയളവിൽ 9% വർധിച്ച് 1314 കോടി രൂപയായി.
ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്, ഡൽഹിയിൽ പെട്രോളിന് 85 രൂപയും, ഡീസലിന് 75 രൂപയും
ഡൽഹിയിൽ പെട്രോളിന്റെ വില ചൊവ്വാഴ്ച 25 പൈസ
കൂടി. ഇതോടെ ലിറ്റർ വില എക്കാലത്തെയും ഉയർന്ന നിരക്കായ 85.20 രൂപയിലെത്തി. ഡീസൽ വിലയും ലിറ്ററിന് 75.38 രൂപയായി വർദ്ധിച്ചു. ഇത് രണ്ടാം തവണയാണ് തുടർച്ചയായി ഇന്ധന വില ഉയരുന്നത്.
സി.എസ്.ബി ബാങ്ക് ക്യു 3 ഫലം: അറ്റാദായം 88 ശതമാനം വർധിച്ച് 53 കോടി രൂപയായി
കേരളം ആസ്ഥാനമായുള്ള സിഎസ്ബി ബാങ്കിന്റ് ഡിസംബർ മാസത്തിലെ അറ്റാദായത്തിൽ 88 ശതമാനം വർധന രേഖപ്പെടുത്തി. ഇതോടെ ബാങ്കിന്റെ ലാഭം 53 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ ബാങ്കിന്റെ ഇൻറ്റസ്റ്റ് ഓൺ ഇൻകം 61 ശതമാനം വർദ്ധിച്ചു.
ബാങ്ക് ഓഫ് മഹാരാഷ്ട്ര ക്യു 3 ഫലം: അറ്റാദായം 14 ശതമാനം വർധിച്ച് 154 കോടി രൂപയായി
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഡിസംബർ അവസാനത്തെ അറ്റാദായത്തിൽ 14 ശതമാനം വർധനവ് രേഖപ്പെടുത്തി.ബാങ്കിന്റെ ലാഭം 154 കോടി രൂപയായി. ഇതോടെ സ്ഥാപനത്തിന്റെ മൊത്തം വരുമാനം 3.42 ശതമാനം ഉയർന്ന് 3,577 കോടി രൂപയായി.
രണ്ടാം ദിവസവും ഐ.ആർ.എഫ്.സിയുടെ ഐ.പി.ഒ
മുഴുവനായി സബ്സ്ക്രൈബായി
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്റെ ഐ.പി.ഒ ബിഡ്ഡിംഗിന്റെ രണ്ടാം ദിവസവും സബ്സ്ക്രിപ്ഷൻ പൂർണമായി. 122.75 കോടിയിലധികം ഇക്വിറ്റി ഷെയറുകളിൽ നിന്ന് 152.6 കോടി ഇക്വിറ്റി ഷെയറുകൾക്കായി ബിഡ്ഡുകൾ ലഭിച്ചു.
സി.ഇ.എ.ടി ക്യു 3 ഫലം: അറ്റാദായം 150 ശതമാനം വർധിച്ച് 132 കോടി രൂപയായി
ഏകീകൃത അറ്റാദായത്തിൽ 150% വർദ്ധനവാണ് കമ്പനി നേടിയത്. ഇതോടെ ലാഭവിഹിതം 132 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ ടയർ നിർമ്മാണത്തിന്റെ വരുമാനം 26 ശതമാനം വർധിച്ച് 2,221 കോടി രൂപയായി.
ടാറ്റാ കമ്മ്യൂണിക്കേഷൻസ് ക്യു 3 ഫലങ്ങൾ: അറ്റാദായം 5 മടങ്ങ് ഉയർന്ന് 309 കോടി രൂപയായി
ടാറ്റാ കമ്മ്യൂണിക്കേഷൻന്റെ അറ്റാദായം അഞ്ചിരട്ടി വർദ്ധിച്ച് (425 ശതമാനം) 309 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ വരുമാനം 4,222.83 കോടി രൂപയായിരുന്നു.
മാൻ ഇൻഡസ്ട്രീസിന് 250 കോടി രൂപയുടെ ഓർഡർ ലഭിച്ചു
250 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതായി പൈപ്പ് നിർമാതാക്കളായ മാൻ ഇൻഡസ്ട്രീസ് (ഇന്ത്യ) ലിമിറ്റഡ്
അറിയിച്ചു. അടുത്ത 5 മാസത്തിനുള്ളിൽ ഓർഡറുകൾ നടപ്പിലാക്കും.മാൻ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് മാൻ ഇൻഡസ്ട്രീസ്.