300 എംവി വിൻഡ് പവർ പ്രോജക്റ്റ് സ്ഥാപിക്കുന്നതിന് കത്ത് ലഭിച്ചതായി
അദാനി ഗ്രീൻ
300 മെഗാവാട്ട് വിൻഡ് പവർ പ്രോജക്റ്റ് സ്ഥാപിക്കുന്നതിനായി കമ്പനിയുടെ അനുബന്ധ സ്ഥാപനമായ അദാനി റിന്യൂവബിൽ എനർജ്ജി ഹോൾഡിംഗ് ഫിഫ്റ്റീന്‍ കത്ത് ലഭിച്ചതായി അദാനി ഗ്രീൻ എനർജ്ജി പറഞ്ഞു. പദ്ധതിയുടെ നിശ്ചിത നിരക്ക് 25 വർഷത്തേക്ക് ഒരു കിലോവാട്ട് പവറിന് 2.77 രൂപയാണ്.
റിലയൻസ്- ഫ്യൂച്ചർ കരാറിനെതിരായ വിധിക്ക് വിലക്ക് ഏർപ്പെടുത്തി ഡൽഹി ഹെെക്കോടതി
ആമസോണിന് അനുകൂലമായ ഡൽഹി ഹെെക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഫ്യൂച്ചർ ഗ്രൂപ്പ് നൽകിയ അപ്പീലിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. 24713 കോടി രൂപയുടെ റിലയൻസ്-ഫ്യൂച്ചർ കരാർ നടപടികൾ നിർത്തി വയ്ക്കണമെന്നായിരുന്നു കോടതി വിധി. ഏപ്രിൽ 30ന് കോടതി തുടർവാദം കേൾക്കും.
ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശ നിക്ഷേപം വർദ്ധിപ്പിക്കുന്ന ഇൻഷുറൻസ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി
ഇൻഷുറൻസ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശ നിക്ഷേപം നിലവിലുള്ള 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തുന്നതാണ് ബില്ല്. കഴിഞ്ഞ ആഴ്ച ബിൽ രാജ്യസഭയിൽ പാസാക്കിയിരുന്നു.
153 കോടി രൂപയുടെ ഓർഡർ നേടി റെയിൽടെൽ കോർപ്പറേഷൻ
സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിൽ നിന്നും 153 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി റെയിൽടെൽ കോർപ്പറേഷൻ പറഞ്ഞു. എംപിഎൽഎസ്- വിപിഎൻ നെറ്റ്വർക്കൊ അല്ലെങ്കിൽ 5 വർഷത്തേക്ക് വാടക അടിസ്ഥാനത്തിൽ ഉയർന്ന ബാൻഡ്വിഡ്ത്ത് സ്ഥാപിക്കുന്നതിനോ ആണ് ഓർഡർ നൽകിയിരിക്കുന്നത്.
കെഎൻആർ കൺസ്ട്രക്ഷൻസിന് കർണാടകയിൽ 1100 കോടി രൂപയുടെ പദ്ധതിക്കായി കത്ത് ലഭിച്ചു
കർണാടകയിൽ റോഡ് നിർമ്മിക്കുന്നതിനായി കെഎൻആർ കൺസ്ട്രക്ഷൻസിന് കത്ത് ലഭിച്ചു. 1100.88 കോടി രൂപയുടെ പദ്ധതിക്കായാണ് കത്ത് ലഭിച്ചത്. എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ അടിസ്ഥാനത്തിൽ ബാംഗ്ലൂർ-മംഗലാപുരം എൻഎച്ച് -75 ന്റെ നാല് പാതകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി 2 വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും കമ്പനി അറിയിച്ചു.
കടപത്രവിതരണത്തിലൂടെ 4050 കോടി രൂപ സമാഹരിക്കാനൊരുങ്ങി പിരാമൽ ഹൌസിംഗ് ഫിനാൻസ്
കടപത്രവിതരണത്തിലൂടെ 4050 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നതായി പിരാമൽ എന്റർപ്രൈസസിന്റെ സഹസ്ഥാപനം പിരാമൽ ഹൌസിംഗ് ഫിനാൻസ് അറിയിച്ചു.
500 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതായി മാൻ ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു
ഓയിൽ, വാതക, ജല വിഭാഗങ്ങളിലെ ആഭ്യന്തര, കയറ്റുമതി വിപണികളിൽ നിന്ന് 500 കോടി രൂപയുടെ ഓർഡറുകൾ നേടിയതായി മാൻ ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. ഇതോടെ കമ്പനിയുടെ മൊത്ത ബുക്ക് ഓർഡർ 1250 കോടി രൂപയായി ഉയർന്നു. രാജ്യത്തെ വലിയ പെെപ്പ് നിർമ്മാണ കമ്പനികളിൽ ഒന്നാണ് മാൻ ഇൻഡസ്ട്രീസ് ലിമിറ്റഡ്.
നോഫുമായി കെെകോർത്ത് മൈൻഡ്ട്രീ
ഐടി പരിവർത്തന സംരംഭങ്ങൾ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നതിനായി മൈൻഡ് ട്രീ ലിമിറ്റഡ് ജർമ്മനി ആസ്ഥാനമായുള്ള ക്നാഫുമായി ഒരു ബഹുവർഷ കരാറിൽ ഒപ്പുവച്ചു. ആപ്ലിക്കേഷൻ ഡെവലപ്മെൻറ് സേവനങ്ങൾക്കായി മൈൻട്രീ കമ്പനിയെ സഹായിക്കും.
ഉത്പാദന ചെലവ് വർദ്ധിച്ചതിനെ തുടർന്ന് കാറുകളുടെ വില കൂട്ടാനൊരുങ്ങി മാരുതി സുസുക്കി
ഉത്പാദന ചെലവ് വർദ്ധിച്ചതിനെ തുടർന്ന് കാറുകളുടെ വില കൂട്ടുമെന്ന് മാരുതി സുസുക്കി അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.