ആർഇ പദ്ധതികൾക്കായി 288 മില്യൺ ഡോളർ സമാഹരിച്ച് അദാനി ഗ്രീൻ എനർജി

പുനരുപയോഗ ഊർജ (ആർഇ) പദ്ധതികളുടെ നിർമ്മാണത്തിനായി 288 ദശലക്ഷം ഡോളർ (2,188 കോടി രൂപ) സമാഹരിച്ച് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ). രാജസ്ഥാനിൽ എജിഇഎൽ സ്ഥാപിക്കുന്ന സോളാർ, വിൻഡ് പ്രോജക്റ്റുകളുടെ 450 മെഗാവാട്ട് ഹൈബ്രിഡ് പോർട്ട്‌ഫോളിയോയ്ക്കുള്ള ധനസഹായത്തിനായി തുക ഉപയോ​ഗിക്കും. നിർമ്മാണത്തിലിരിക്കുന്ന അസറ്റ് പോർട്ട്‌ഫോളിയോയുടെ വികസനം വേഗം ട്രാക്കുചെയ്യാനുള്ള എജിഇഎൽന്റെ തന്ത്രത്തെ ഇത് ശക്തിപ്പെടുത്തും .2030-ഓടെ 45 ജി​ഗാവാട്ട് പുനരുപയോഗ ഊർജ ശേഷി കൈവരിക്കാനാണ് എജിഇഎൽ ലക്ഷ്യമിടുന്നത്.

A350XWB വിമാനങ്ങൾക്കായി ടാറ്റയുമായി ചർച്ച നടത്തി എയർബസ്

A350XWB വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പുമായും മറ്റ് ഇന്ത്യൻ വിമാനകമ്പനികളുമായും എയർബസിന്റെ ചർച്ചകൾ തുടരുന്നു. നിലവിൽ വിസ്താരയ്ക്കും എയർ ഇന്ത്യയ്ക്കും മാത്രമേ വൈഡ് ബോഡിയുള്ള വിമാനങ്ങൾ ഉള്ളൂ. A350XWB പോലുള്ള വൈഡ് ബോഡി വിമാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധിക്കും. ഇതിനായി വലിയ ഇന്ധന ടാങ്കുകളും ഇവയ്ക്കുണ്ട്. ഇന്ത്യയുടെ വിമാന ഗതാഗതത്തിൽ ശരാശരി 6.2% വാർഷിക വളർച്ച എയർബസ് പ്രവചിക്കുന്നുണ്ട്. അതേസമയം ലോക ശരാശരി 3.9% ആണ്. എയർബസ് ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും പ്രസിഡന്റും എംഡിയുമായ റെമി മെയിലാർഡ് ആണ് ഇക്കാര്യം പറഞ്ഞത്.

ലാക്കോസാമൈഡ് ടാബ്‌ലെറ്റിനായി ഗ്ലെൻമാർക്ക് ഫാർമയ്ക്ക് യുഎസ്എഫ്ഡിഎ അം​ഗീകാരം

ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ ലാക്കോസാമൈഡ് ഗുളികകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്നും അന്തിമ അനുമതി ലഭിച്ചു. 4 വയസും അതിനു മുകളിലുമുള്ള രോഗികളിൽ മരുന്ന് ഉപയോഗിക്കുന്നു. ഐക്യുവിഐഎ 2022 ജനുവരി ഡാറ്റ പ്രകാരം മരുന്നിന്റെ ജനറിക് പതിപ്പിന് ഏകദേശം $1.7 ബില്യൺ (12,964 കോടി രൂപ) വാർഷിക വിൽപ്പനയാണ് ഉണ്ടായത്.

പൂനെ ടൗൺഷിപ്പ് പദ്ധതിയിൽ 1,002 കോടി രൂപയുടെ വിൽപ്പന രേഖപ്പെടുത്തി ഗോദ്‌റെജ് പ്രോപ്പർട്ടീസ്

പൂനെയിലെ മഹലുംഗിലെ ‘റിവർഹിൽസ്’ എന്ന ടൗൺഷിപ്പ് പദ്ധതിയിൽ 2021-22 ൽ 1,002 കോടി രൂപയുടെ വിൽപ്പന നേടി ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് (ജിപിഎൽ). നടപ്പ് സാമ്പത്തിക വർഷം 1.5 ദശലക്ഷം ചതുരശ്ര അടിയിൽ 1,550 വീടുകളാണ് റിയൽറ്റി കമ്പനി വിറ്റത്. 2019 സെപ്റ്റംബറിൽ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം ആരംഭിച്ചതിനുശേഷം 3.4 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണവും 2,100 കോടി രൂപയിലധികം ബുക്കിംഗ് മൂല്യവുമുള്ള 3,600 വീടുകൾ ജിപിഎൽ വിറ്റിട്ടുണ്ട്.

ഗൂഗിൾ ക്ലൗഡ് ഫ്ലെച്ചർ ബിൽഡിംഗ് ഡിജിറ്റൈസേഷൻ ഡീൽ നേടി ടിസിഎസ്

ഗൂഗിൾ ക്ലൗഡ് അധിഷ്‌ഠിത എന്റർപ്രൈസ് പ്ലാറ്റ്‌ഫോം നിർമ്മിക്കുന്നതിന് ഫ്ലെച്ചർ ബിൽഡിംഗിൽ നിന്നും കരാർ നേടി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). കമ്പനിയുടെ മിഷൻ-ക്രിട്ടിക്കൽ എന്റർപ്രൈസ് വർക്ക്ലോഡുകൾ പ്രവർത്തിപ്പിക്കുന്നതിനായി ടിസിഎസും ഗൂഗിൾ ക്ലൗഡും എന്റർപ്രൈസ്-ഗ്രേഡ് ക്ലൗഡ് ശേഷി നടപ്പിലാക്കും. ഉപഭോക്തൃ ആവശ്യങ്ങളെയും പെരുമാറ്റങ്ങളെയും കുറിച്ച് അവസാനം വരെ മനസ്സിലാക്കാൻ ഇരു സ്ഥാപനങ്ങളും ഫ്ലെച്ചർ ബിൽഡിംഗിന്റെ ഉപഭോക്തൃ ഡാറ്റാ തന്ത്രം വികസിപ്പിക്കും.

യുകെയിൽ വാക്‌സിൻ പ്ലാന്റ് സ്ഥാപിക്കാൻ എസ്ഐഐയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് വോക്കാർഡ്

നോർത്ത് വെയിൽസിലെ (യുകെ) റെക്‌സാമിൽ പുതിയ വാക്‌സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐഐ) ഒരു അനുബന്ധ സ്ഥാപനവുമായി സഹകരിച്ച് വോക്കാർഡ് യുകെ. വോക്കാർഡ് യുകെയും സെറം ലൈഫ് സയൻസസ് യുകെ ലിമിറ്റഡും തമ്മിലുള്ള സഹകരണം പുതിയ അണുവിമുക്ത ഫിൽ ആൻഡ് ഫിനിഷ് സൗകര്യം സ്ഥാപിക്കുന്നതിന് സഹായിക്കും. കൂടാതെ ഇത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. യൂണിറ്റിൽ ഒന്നിലധികം വാക്സിനുകളുടെ 150 ദശലക്ഷം വാക്സിൻ ഡോസുകൾ നിർമ്മിക്കും.

ഒരു വർഷത്തിനിടെയുള്ള ഇരുമ്പയിര് ഉൽപ്പാദനം 40 മെട്രിക് ടൺ കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി എൻഎംഡിസി

ഒരു വർഷത്തിനുള്ളിൽ 40 ദശലക്ഷം ടൺ (എംടി) ഇരുമ്പയിര് ഉത്പാദിപ്പിക്കുന്ന നാഴികക്കല്ല് പിന്നിട്ട് എൻഎംഡിസി ലിമിറ്റഡ്. ഇത്തരത്തിലുള്ള ആദ്യത്തെ ഇന്ത്യൻ കമ്പനിയായി എൻഎംഡിസി മാറിയിരിക്കുകയാണ്. ‌2030-ഓടെ പ്രതിവർഷം 100 ദശലക്ഷം ടൺ (എംടിപിഎ) ഇരുമ്പയിര് ഉത്പാദിപ്പിക്കുന്ന കമ്പനിയായി മാറുക എന്നതാണ് എൻഎംഡിസി ലക്ഷ്യമിടുന്നത്. കൽക്കരി, വജ്രം, സ്വർണം, മറ്റ് ‌ധാതുക്കൾ എന്നിവയുടെ പോർട്ട്‌ഫോളിയോയിൽ ‌മൾട്ടി-മിനറൽ കാഴ്ചപ്പാട് കൂട്ടിച്ചേർത്ത് അത് പ്രയോജനപ്പെടുത്താനാണ് എൻഎംഡിസി പദ്ധതിയിടുന്നത്.

കൊവിഡ്-19 മരുന്ന് വിപണിയിലെത്തിക്കാൻ എംപിപിയുമായി കരാർ ഒപ്പിട്ട് സ്ട്രൈഡ്സ് ഫാർമ

താഴ്ന്നതോ ഇടത്തരം വരുമാനമുള്ളതോ ആയ 95 രാജ്യങ്ങളിൽ ഫൈസറിന്റെ കോവിഡ്-19 ഓറൽ ട്രീറ്റ്‌മെന്റിന്റെ (കോവിഡാക്‌സ്) ജനറിക് പതിപ്പ് വിപണിയിൽ എത്തിക്കുന്നതിനായി സ്‌ട്രൈഡ്‌സ് ഫാർമ സയൻസ് ലിമിറ്റഡ് മെഡിസിൻസ് പേറ്റന്റ് പൂളുമായി (എംപിപി) സബ്-ലൈസൻസ് കരാറിൽ ഒപ്പുവച്ച് സ്ട്രൈഡ്സ് ഫാർമ. ബംഗളൂരുവിലെ സ്‌ട്രൈഡ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് ഫെസിലിറ്റിയിലായിരിക്കും ഉൽപ്പന്നം നിർമ്മിക്കുക.

1005 കോടി രൂപയുടെ പുതിയ ഓർഡറുകൾ സ്വന്തമാക്കി കെഇസി ഇന്റർനാഷണൽ

വിവിധ ബിസിനസ് സെഗ്‌മെന്റുകളിലായി 1,005 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടി കെഇസി ഇന്റർനാഷണൽ ലിമിറ്റഡ്. ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ ബിസിനസ്സിന് അമേരിക്കയിലെ ടവറുകളും പോളുകളും വിതരണം ചെയ്യുന്നതിനുള്ള ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ റെയിൽവേ ബിസിനസ്സ് ഓവർഹെഡ് വൈദ്യുതീകരണത്തിനും അനുബന്ധ ജോലികൾക്കുമുള്ള ഓർഡറുകളും കമ്പനി നേടിയിട്ടുണ്ട്. ഇന്ത്യയിലെ ‍ടൗൺ ഇൻഫ്രാ സെഗ്‌മെന്റിൽ ഡിപ്പോ കം വർക്ക്‌ഷോപ്പ് നിർമ്മിക്കുന്നതിനുള്ള ഓർഡർ കമ്പനിയുടെ സിവിൽ ബിസിനസ്സ് വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്.

ഒറ്റത്തവണ തീർപ്പാക്കൽ വഴി 61,000 കോടി രൂപ തിരിച്ചുപിടിച്ച് ബാങ്കുകൾ

നാല് സാമ്പത്തിക വർഷത്തിനിടെ ഒറ്റത്തവണ തീർപ്പാക്കൽ വഴി 61,000 കോടി രൂപ 11 ബാങ്കുകൾ തിരിച്ചുപിടിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലെയും 2022 സാമ്പത്തിക വർഷത്തിലെ 2021 ഡിസംബർ വരെയും ഉള്ള കണക്കാണിത്. ആർബിഐ മാനദണ്ഡങ്ങൾ അനുസരിച്ച് ബാങ്കുകൾക്ക് ബോർഡ് അംഗീകരിച്ച ലോൺ റിക്കവറി പോളിസി ആവശ്യമാണ്. ഒറ്റത്തവണ തീർപ്പാക്കൽ ഉൾപ്പെടെ ഒത്തുതീർപ്പിലൂടെ ചർച്ച ചെയ്‌ത സെറ്റിൽമെന്റുകൾ പോളിസി കവർ ചെയ്തേക്കാം.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement