ഇന്നത്തെ വിപണി വിശകലനം

ആഴ്ചയിലെ എക്സ്പെയറി ദിനം ഉയർന്ന ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി വിപണി.

17895 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് മുകളിലേക്ക് കയറാൻ ശ്രമം നടത്തി. 18000 പരീക്ഷിക്കപ്പെടുന്നതിന് മുമ്പ് തന്നെ കരടികളുടെ പിടിയിൽ അകപ്പെട്ട സൂചിക 3 മണിക്കൂർ കൊണ്ട് 250 പോയിന്റുകൾ താഴേക്ക് വീണു. ഉച്ചയ്ക്ക് ശേഷം നേരിയ തോതിൽ വിപണിതിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 134 പോയിന്റുകൾ/ 0.75 ശതമാനം താഴെയായി 17764 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 38060 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചെങ്കിലും കാളകൾക്ക് വിപണിയെ പിടിച്ചു നിർത്താൻ സാധിച്ചില്ല.  17 വ്യാപാര ദിവസങ്ങൾ കൊണ്ട് 9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ സൂചിക നിഫ്റ്റിയെ പോലെ രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായില്ല എങ്കിലും താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 65 പോയിന്റുകൾ/ 0.17 ശതമാനം താഴെയായി 37976 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. അതേസമയം ബാങ്ക് നിഫ്റ്റി, നിഫ്റ്റി പിഎസ്.യു എന്നിവ ഫ്ലാറ്റായി കാണപ്പെട്ടു. നിഫ്റ്റി മെറ്റൽ,നിഫ്റ്റി ഓട്ടോ, നിഫ്റ്റി മീഡിയ, നിഫ്റ്റി ഐടി, റിയൽറ്റി എന്നിവയിൽ രൂക്ഷമായ വിൽപ്പന അരങ്ങേറി.

ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ലയനങ്ങൾക്ക് ശേഷം പൊതുമേഖലാ ബാങ്കുകൾക്ക് ഇപ്പോൾ വലിയ മൂലധന അടിത്തറയും മികച്ച പണലഭ്യതയും ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 5 ലക്ഷം കോടിയിലധികം കിട്ടാക്കടങ്ങൾ തിരിച്ചുപിടിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. SBI(+1.1%) ഓഹരി നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

മറ്റു പി.എസ്.യു ഓഹരികൾ താഴേക്ക് വീണപ്പോഴും PNB(+2.4%) നേട്ടത്തിൽ അടച്ചു. HDFC Bank(+0.56%), ICICI Bank(+0.21%) എന്നിവ നേരിയ ലാഭത്തിൽ അടച്ചു.

ഒരു ആഴ്ചത്തെ മുന്നേറ്റത്തിന് ശേഷം ഓട്ടോ ഓഹരികളായ Tata Motors(-3.8%), M&M(-3.2%), Eicher Motors(-2.6%), Hero MotoCorp(-2.3%) എന്നിവ താഴേക്ക് വീണ് നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Maruti(-1.9%), Ashok Leyland(-4.5%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.

നിഫ്റ്റി ഐടി ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു. TechM(-3.1%), HCLTech(-2.8%) എന്നിവ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

കമ്പനിയുടെ ബിസിനസുകൾ വേർപെടുത്താനുള്ള പദ്ധതികളെക്കുറിച്ച് വിശകലന വിദഗ്ധർ മോശം അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെ Vedanta(-8.4%) ഓഹരി താഴേക്ക് വീണു.

നവംബറിനെ അപേക്ഷിച്ച് സ്റ്റീൽ ഉത്പാദനത്തിൽ 20 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി ചെെന. Jindal Steel(-3.1%), SAIL(-2.7%), Tata Steel(-2.7%), Hind Zinc(-2.9%), National Aluminium(-4%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ചു.

ജപ്പാനിലെ കുബോട്ട കോർപ്പറേഷൻ ഷെയർഹോൾഡിംഗ് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതിനെ തുടർന്ന്  Escorts(+10.5%) ഓഹരി നേട്ടം കെെവരിച്ചു. ഓഹരി ഒന്നിന് 2000 രൂപ നിരക്കിൽ 9100 കോടി രൂപയുടെ ഓഹരികളാണ് വാങ്ങുക. തുടർന്ന് ഓഹരി ഇന്ന് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

Bosch Ltd(-5.8%), Tata Power,(-5.1%) Coforge(-4.5%) എന്നിവയും നഷ്ടം രേഖപ്പെടുത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയുമായി എത്തിയ PayTM ഓഹരി ഐപിഒ വിലയേക്കാൾ 26 ശതമാനം ഇടിഞ്ഞു. ഐപിഒ വിലയേക്കാൾ 9.3 ശതമാനം താഴെയായാണ് ഓഹരി വ്യാപാരം ആരംഭിച്ചത്. ഓഹരി 1560 രൂപ നിരക്കിൽ ലോവർ സർക്യൂട്ട് രേഖപ്പെടുത്തി.

അതേസമയം Sapphire Foods ഐപിഒ വിലയേക്കാൾ 4 ശതമാനം നേട്ടത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടു.

സെൻസർ ടെക്കിന്റെ 11.5 ശതമാനം ഓഹരി വിഹിതം വിറ്റഴിച്ചതിന് പിന്നാലെ British Private Equity firm Apax Partners(-8.6%) താഴേക്ക് വീണു.

വിപണി മുന്നിലേക്ക് 

ഇന്നലെ പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നു. ആഴ്ചയിൽ മൊത്തമായി വിപണി ചാഞ്ചാട്ടത്തിന് വിധേയമായി. ദിവസത്തെ ചാർട്ടിൽ നിഫ്റ്റി തുടർച്ചയായി 5 തവണ ചുവന്ന ക്യാൻഡിൽ രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം.

വിദേശ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ ഒരുമിച്ച് ഓഹരികൾ വിറ്റഴിച്ചതിനാൽ വിപണി ഇടിഞ്ഞിരുന്നു. ഇൻഡക്സ് ഫ്യൂച്ചേഴ്സിൽ അനേകം ഷോർട്ട് പോസിഷനുകൾ ഉള്ളതിനാൽ വിപണിയെ അത് ഏറെയും പ്രതികൂലമായി ബാധിച്ചു,

ബാങ്ക് നിഫ്റ്റി ഇപ്പോൾ ഒരു മികച്ച സപ്പോർട്ട് സോണിലാണുള്ളത്. 2021 ഫെബ്രുവരിയിലെ ബജറ്റിന് ശേഷമുള്ള എക്കാലത്തെയും ഉയർന്ന നിലയാണിത്. ഓക്ടോബർ 27 ശേഷം 9 ശതമാനത്തിലേറെയാണ് സൂചിക താഴേക്ക് വീണത്.

HDFC Bank, ICICI Bank എന്നീ ഹെവിവെയിറ്റ് ഓഹരികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 38280ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ ബുള്ളിഷാണെന്ന് കരുതാം.നിഫ്റ്റി 50 ഡേ മൂവിംഗ് ആവറേജിന് താഴെയാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ഇത് വിപണിയിലെ കരടികളുടെ ശക്തി സൂചിപ്പിക്കുന്നു. 17600 എന്ന സപ്പോർട്ട് നിലനിർത്തിയില്ലെങ്കിൽ വിപണി താഴേക്ക് കൂപ്പുകുത്തിയേക്കും. 2500ന് മുകളിലായി റിലയൻസ് ഓഹരി തിരികെ കയറുമോ എന്നും ശ്രദ്ധിക്കാവുന്നതാണ്. ഓഹരി ഇന്ന് ലാഭത്തിൽ അടച്ചിരുന്നു.

നിങ്ങൾക്ക് ഇന്നത്തെ എക്സ്പെയറി മികച്ചതായിരുന്നുവെന്ന് കരുതുന്നു. ഗുരു നാനാക്ക് ജയന്തിയെ തുടർന്ന് നാളെ വിപണി അവധിയാണ്. ഒഴിവ് സമയങ്ങൾ കൂടുതൽ പഠിക്കുവാനായി ഉപയോഗപ്പെടുത്തുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement