കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏവരും കാത്തിരുന്ന  റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നാലാം പാദ ഫലം പുറത്തുവന്നത്. ഇന്ത്യയിലെ തന്നെ വലിയ കമ്പനികളിൽ ഒന്നായ റിലയൻസ് ഈ സാമ്പത്തിക വർഷം എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് നോക്കാം.

2021 സാമ്പത്തിക വർഷം നാലാം പാദത്തിൽ  റിലയൻസ്  172095 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. മുൻ പാദത്തിൽ ഇത്  137829 കോടി രൂപയായിരുന്നു. വരുമാനത്തിൽ  25 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാലയളവിൽ കമ്പനി രേഖപ്പെടുത്തിയത്. , EBITDA 1 ശതമാനം വർദ്ധിച്ച് 26602 കോടി രൂപയായി. ഏകീകൃത അറ്റാദായം 0.7 ശതമാനം വർദ്ധിച്ച് 14995 കോടി രൂപയായി. മൂന്നാം പാദത്തിൽ ഇത് 14894 കോടി രൂപയായിരുന്നു.

പോയ വർഷത്തെ അപേക്ഷിച്ച് 2021 സമ്പത്തിക വർഷം റിലയൻസിന്റെ നികുതിക്ക് ശേഷമുള്ള ലാഭം  53739 കോടി രൂപയായി ഉയർന്നു. ഓഹരി ഒന്നിന് കമ്പനി 7 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഈ വർഷത്തെ കമ്പനിയുടെ ഇ.പി.എസ് ഓഹരി ഒന്നിന് 76.4 രൂപ വീതമാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 21.1 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ പണ ലാഭവും 18.8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

റിലയൻസ്  ഏതൊക്കെ മേഖലകളിൽ  നിന്നാണ് ഈ നോട്ടം കെെവരിച്ചതെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.

ജിയോ

നാലാം പാദത്തിൽ ജിയോയുടെ EBITDA മുൻ പാദത്തെ അപേക്ഷിച്ച്  1.1 ശതമാനം വർദ്ധിച്ച് 8573 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 0.5 ശതമാനം വർദ്ധിച്ച് 3508 കോടി രൂപയായി. അവരുടെ  EBITDA  മാർജിൻ 6 ശതമാനത്തിൽ നിന്നും 40.9 ശതമാനമായും പിന്നീട് 46.9 ശതമാനമായും ഓരോ വർഷവും  ഉയർന്നു.

ജിയോയുടെ  ആവറേജ് റവന്യു പെർ യൂണിറ്റ് (ARPU) ഇത്തവണ 138.2 രൂപയാണ്. എന്നാൽ മുൻ പാദത്തിൽ ഇത് 151 രൂപയായിരുന്നു. ഇതേകാലയളവിലുള്ള കമ്പനിയുടെ മൊത്തം ട്രാഫിക് ഡാറ്റ എന്നത് 1666 കോടി ജി.ബി ആണ്. പോയവർഷം ഇതേകാലയളവിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 17.9 ശതമാനത്തിന്റെ വർദ്ധനവാണിത്. മുൻ വർഷത്തെ അപേക്ഷിച്ച് നോക്കിയാൽ മൊത്തം ട്രാഫിക് ഡാറ്റാ 28.9 ശതമാനം വർദ്ധിച്ച് 6250 കോടി ജി.ബിയായി.

മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ജിയോയുടെ ഉപഭോക്ത ശേഷി എന്നത് 426 മില്യനാണ്. നാലാം പാദത്തിൽ  ഓരോ മാസത്തിലേയും ശരാശരി ഡാറ്റാ ഉപഭോഗം എന്നത് 13.3 കോടി ജിബി ആയി രേഖപ്പെടുത്തി. 31.2 ദശലക്ഷം ഉപഭോക്താക്കളെയാണ്  കമ്പനി  നാലാം പാദത്തിൽ കൂട്ടിച്ചേർത്തത്. മൊത്തം 2021 സാമ്പത്തിക വർഷം 99.3 മില്യൺ ഉപഭോക്താക്കളാണ് ജിയോയുടെ ഭാഗമായത്.

റിലയൻസ് റീട്ടെയിൽ 

ജനുവരി മുതൽ മാർച്ച് വരെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നതിനാൽ റിലയൻസ് റീട്ടെയിലിന്റെ വരുമാനം 24.4 ശതമാനം വർദ്ധിച്ച് 47,064 കോടി രൂപയായി. EBITDA മുൻ പാദത്തെ അപേക്ഷിച്ച് 17.2 ശതമാനം വർദ്ധിച്ച് 3617 കോടി രൂപയായി. അറ്റാദായം 22.8 ശതമാനം വർദ്ധിച്ച് 2247 കോടി രൂപയായി.

നിലവിൽ റിലയൻസിന് 12500ൽ അധികം സ്റ്റോറുകളാണ് ഉള്ളത്. 800ൽ അധികം സ്റ്റോറുകൾ കഴിഞ്ഞ പാദത്തിൽ തുറന്നതാണ്. 33.8 മില്യൺ ചതുരശ്ര അടിയാണ് കമ്പനിയുടെ മൊത്തം ഓപ്പറേഷണൽ ഏരിയ. പോയവർഷം ഇത് 28.7 മില്യൺ  ചതുരശ്ര അടിയായിരുന്നു.

കമ്പനിയുടെ പലചരക്ക്, ഫാഷൻ, ലെെഫ് സ്റ്റെൽ എന്നീ മേഖലകൾ ഏക്കാലത്തേയും ഉയർന്ന വരുമാനം രേഖപ്പെടുത്തി. ഉത്പ്പന്നങ്ങളുടെ വിലയിലുണ്ടായ വർദ്ധനവാണ് വസ്ത്ര-പാദരക്ഷാ ബിസിനസുകൾക്ക് നേട്ടമായത്. ജിയോമാർട്ട് കിരാന പങ്കാളിത്തം പത്ത് പുതിയ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഇതോടെ രാജ്യത്തെ മൊത്തം 33 നഗരങ്ങളിലായി ഇത് പ്രവർത്തിച്ചുവരുന്നു.

ഓയിൽ ടു കെമിക്കൽ (O2C)

2021 സാമ്പത്തിക വർഷത്തെ കമ്പനിയുടെ മൊത്തം വരുമാനം
30 ശതമാനം ഇടിഞ്ഞ് 320008 കോടി രൂപയായി. പോയവവർഷം ഇത് 451355 കോടി രൂപയായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് ആവശ്യകത കുറഞ്ഞതാണ് വരുമാനം ഇടിയാൻ കാരണമായത്. ഇതിനൊപ്പം ബ്രെൻറ് ക്രൂഡ് വില  ഈ വർഷം  61.1 / ബിബിഎല്ലിൽ നിന്ന് ശരാശരി 44.3 / ബിബിഎൽ ആയി കുറഞ്ഞു. വിൽപ്പനയും  വിലയും കുറഞ്ഞതിനാൽ മൊത്തം വരുമാനത്തിൽ വൻ ഇടിവ് പ്രതീക്ഷിച്ചിരുന്നു.

ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ വരുമാനം വർദ്ധിക്കാൻ തുടങ്ങി. 2021 സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ റിലയൻസിന്റെ മൊത്തം വരുമാനം 83838 കോടി രൂപയായിരുന്നു. എന്നാൽ നാലാം പാദത്തിൽ ഇത് 20 ശതമാനം ഉയർന്ന് 101080 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ  EBITDA 17 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

ഇതിൽ നിന്നും ആവശ്യകത കുറഞ്ഞതും വില കുറഞ്ഞതും കമ്പനിയുടെ വരുമാനത്തെ ബാധിച്ചുവെന്ന് വ്യക്തമാണ്. പോളിമർ വിലയും 2021 ൽ കുറഞ്ഞിരുന്നു. എന്നാൽ  അവസാന പാദത്തിൽ, ഇവയിൽ മൂന്നെണ്ണത്തിന്റെ വില യഥാക്രമം 19, 16, 18  ശതമാനമായി  വർദ്ധിച്ചു.

നിഗമനം

കണക്കുകളിലൂടെ കണ്ണ് ഓടിക്കുമ്പോൾ റിലയൻസിന്റെ വരുമാനവും അറ്റാദായവും വർദ്ധിച്ചതായി കാണാം. എന്നിരുന്നാലും ചില കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. 2020 സാമ്പത്തിക വർഷം ആർഐഎൽ 4444 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 2021 സാമ്പത്തിക വർഷം കമ്പനി 5642 കോടി രൂപയുടെ നേട്ടം കെെവരിച്ചു. ഒരു തവണ മാത്രമാണ് ഇത് രണ്ടും  സംഭവിച്ചത്. എന്നാൽ ഇത് അടുത്ത തവണ ഉണ്ടായേക്കില്ല എന്നതും വസ്തുതയാണ്.

ഭാവിയിലെ റീട്ടെയിൽ ഇടപാടിനെക്കുറിച്ച് നിക്ഷേപകർക്ക് ഇത് വരെ
വ്യക്തത ലഭിച്ചിട്ടില്ല. പോസിറ്റീവ് ആയി നോക്കിയാൽ  റീട്ടെയിൽ വിപണിയിൽ അനേകം ഷോപ്പുകൾ തുറന്ന് കൊണ്ട് റിലയൻസ്  ആസ്തി വർദ്ധിപ്പിക്കുന്നതായി കാണാം. ഈ നീക്കം കമ്പനിക്ക് ഭാവിയിൽ വളർച്ച നേടി കൊടുക്കും.

കമ്പനികൾ പലതും ജീവനക്കാരെ പിരിച്ചു വിട്ടപ്പോൾ റിലയൻസ് 75000ൽ ഏറെ പേർക്ക് പുതുതായി ജോലി നൽകി. ഇത് രാജ്യത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധത ചൂണ്ടികാണിക്കുന്നു. ഡാറ്റാ, വരിക്കാർ എന്നിവയുടെ വളർച്ചയും ജിയോക്ക് മേലുള്ള പോസിറ്റീവ് സൂചനയായി പരിഗണിക്കാം. എന്നാൽ എ.ആർ.പി.യുവിൽ ഉണ്ടായ ഇടിവ്  അത്ര നല്ലതല്ല. ഓഹരി വിൽപ്പനയുമായി ബന്ധപെട്ട്  സൗദി അരാംകോയുമായി ചർച്ച നടക്കുന്നതായും അഭ്യൂഹങ്ങളുണ്ട്. ഇതെല്ലാം തന്നെ വരും ദിവസങ്ങളിൽ ഓഹരിയുടെ ശക്തമായ മുന്നേറ്റത്തിന് കാരണമായേക്കും.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement