പ്രധാനതലക്കെട്ടുകൾ

2022 മാർച്ചോടെ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 9.8 ശതമാനമായി ഉയരുമെന്ന് ആർബിഐ റിപ്പോർട്ട്. ബാങ്കിംഗ് ഓഹരികൾ ദുബലമായി തുടർന്നേക്കും?

Dell, Lava, Dixon, Redington എന്നിവ ഉൾപ്പെടെയുള്ള 14 കമ്പനികൾക്ക് ഐടി ഹാർഡ്‌വെയറിനായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം  പ്രകാരമുള്ള  അംഗീകാരം ലഭിച്ചതായി സർക്കാർ അറിയിച്ചു.  

Bharti Airtel: ടെലികോം മേഖല കടുത്ത സമ്മർദ്ദം നേരിടുന്നതിനാൽ താരിഫ് ഉയർത്തേണ്ടതുണ്ടെന്ന് എയർടെൽ ചെയർമാൻ മിത്തൽ പറഞ്ഞു. താരിഫ് വർദ്ധിപ്പിക്കാൻ കമ്പനി തയ്യാറാണെന്നും എന്നാൽ ഇത് ഏകപക്ഷീയമായി ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Vodafone Idea: 8,200 കോടി രൂപയുടെ സ്പെക്ട്രം ഗഡു അടച്ചുകൊണ്ട് ഒരു വർഷത്തെ മൊറട്ടോറിയത്തിനായി സർക്കാരിനെ സമീപിച്ച് കമ്പനി. 

Lupin: കമ്പിയുടെ പുതിയ മരുന്നിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. ട്രൈക്കോമോണിയാസിസ് ചികിത്സയ്ക്കായാണ് ഈ മരുന്ന് ഉപയോഗിക്കുക.

Zydus Cadila: കൊവിഡിന് എതിരായ സൈകോവ്-ഡി വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി കമ്പനി. പ്രതിവർഷം 10 മുതൽ 12 കോടി വരെ വാക്സിൻ ഡോസ് നിർമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Affle (India): ആഗോള പ്രോഗ്രമാറ്റിക് മൊബൈൽ മാർക്കറ്റിംഗ് കമ്പനിയായ  ജാം‌പിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി അഫ്ലെ ഇന്ത്യ.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അസ്ഥിരമായി താഴേക്ക് നീങ്ങി. അവസാന നിമിഷം താഴേക്ക് വീണ സൂചിക  15700ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി 34650- 34900 എന്ന റേഞ്ചിനുള്ളിൽ തന്നെ ഏറെ നേരം അസ്ഥിരമായി കാണപ്പെട്ടു.

നിഫറ്റി ഓട്ടോ, ഫാർമ സൂചികകൾ മാത്രമാണ് ഇന്നലെ ലാഭത്തിൽ അടച്ചത്. ഐടി ഓഹരികൾ ഇന്നലെ നഷ്ടത്തിൽ അടച്ചു.യൂറോപ്യൻ  വിപണികൾ 0.5-1 ശതമാനം വരെ ലാഭത്തിലാണ്  അടച്ചത്. സാമ്പത്തിക കണക്കുകൾ പുറത്തുവരുന്നതിന് മുമ്പായി യുഎസ് വിപണിയും നേരിയ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും നേരിയ ലാഭത്തിൽ കാണപ്പെടുന്നു.

SGX NIFTY 15,738-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ചെറിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിക്കുന്ന വിപണി പിന്നീട് താഴേക്ക് വീഴുന്നതാണ് കഴിഞ്ഞ ചില ദിവസങ്ങളായി നമ്മൾ കാണുന്നത്.15,700, 15,640 എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

എക്കലത്തെയും ഉയർന്ന നിലയായ 15,900 ഉം, 15800ഉം നിഫ്റ്റിയുടെ ശക്തമായ പ്രതിരോധ മേഖലകളാണ്.

35,000, 35,250,35,500 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലകളാണ്. ഇത് ശ്രദ്ധിക്കുക.

34,650, 34,400 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,245 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 880 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.ആഗോള, പ്രാദേശിയ തലങ്ങളിൽ പോസിറ്റീവോ നെഗറ്റീവോ ആയ കാര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ വിപണി ഇന്നും അസ്ഥിരമായി തുടരാനാണ് സാധ്യത.

യുഎസിലെ തൊഴിൽ കണക്കുകളും പണപ്പെരുപ്പ കണക്കുകളും കോർപ്പറേറ്റ് പ്രഖ്യാപനങ്ങളും ഉടൻ ആരംഭിക്കുന്നതാണ്. ഇതോടെ നല്ല ഒരു നീക്കം പ്രതീക്ഷിക്കാവുന്നതാണ്.

നിഫ്റ്റി 15500 നും 15900നും ഇടയിലായി അസ്ഥിരമായി നിൽക്കാനാണ് സാധ്യത. 34000നും 35800നും ഇടയിലായി ബാങ്ക് നിഫ്റ്റിയും അസ്ഥിരമായി നിന്നേക്കും. ഈ ലെവലുകൾ സൂചികയുടെ സപ്പോർട്ട്, റെസിസ്റ്റന്റ് എന്നിവയായി പരിഗണിക്കാം. ഇവയിൽ നിന്നും പുറത്ത് കടന്നാൽ സൂചികയിൽ ശക്തമായ ഒരു ബ്രേക്ക് ഔട്ടോ ബ്രേക്ക്  ഡൗണോ സംഭവിച്ചേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement