പ്രധാനതലക്കെട്ടുകൾ

Vedanta: കമ്പനിയുടെ പ്രൊമോട്ടർ സ്ഥാപനങ്ങളായ ട്വിൻ സ്റ്റാർ ഹോൾഡിംഗ്‌സ് വേദാന്ത നെതർലാൻഡ്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സ് ബി.വി എന്നിവർ ഓഹരി ഒന്നിന് 350 രൂപ നിരക്കിൽ 170 മില്യൺ ഓഹരികൾ വാങ്ങും. 328.35 രൂപയാണ് നിലവിലെ ഓഹരി വില.

Latent View Analytics: 600 കോടി രൂപയുടെ ഐപിഒയ്ക്ക് ശേഷം ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. 338 തവണയാണ് ഐപിഒ സബ്സ്ക്രിപ്ഷൻ നേടിയത്.

Bharti Airtel: സെപ്റ്റംബറിൽ കമ്പനി 2.74 ലക്ഷം വരിക്കാരെ സ്വന്തമാക്കി. അതേസമയം റിലയൻസ് ജിയോയ്ക്ക് 1.9 കോടി വരിക്കാരെ നഷ്ടമായി. ഐഡിയയ്ക്ക് 10.77 ലക്ഷം വരിക്കാരെയും നഷ്ടമായി.

SBI: ഫിടെക്ക് റേറ്റിംഗ്സ്  ബാങ്കിന് നെഗറ്റീവ് ഔട്ട് ലുക്ക് ‘BBB-‘ റേറ്റിംഗ് നൽകി.

DLF: നിലവിലുള്ള കടം റീഫിനാൻസ് ചെയ്യുന്നതിനായി കടപ്പത്രങ്ങൾ വഴി 1,000 കോടി രൂപ സമാഹരിച്ച് കമ്പനി.

Punjab National Bank: സംവിധാനങ്ങളുടെ ലംഘനമോ അക്കൗണ്ട് ഉടമകളുടെ വ്യക്തിഗത ഡാറ്റ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിച്ച് ബാങ്ക്. സംവിധാനങ്ങൾ പരിശോധിച്ചതായും കുറ്റവാളിയുടെ റിപ്പോർട്ട് ചെയ്യപ്പെട്ട ശ്രമം നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തതായും ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17805 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴെക്ക് കൂപ്പുകുത്തിയിരുന്നു. എല്ലാ സപ്പോർട്ടുകളും തകർത്ത് കൊണ്ട് താഴേക്ക് വീണ സൂചിക വിപണിയെ ചോരകളമാക്കി. 17280-17325 എന്ന സപ്പോർട്ട് മേഖല വിപണിക്ക് ശക്തമായ പിന്തുണ നൽകിയതോടെ സൂചിക തിരികെ കയറി. തുടർന്ന് 348 പോയിന്റുകൾക്ക് താഴെയായി 17417 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി നേരിയ ഗ്യാപ്പ് അപ്പിൽ 38180 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് കൂപ്പുകുത്തി. എല്ലാ ബാങ്കിംഗ് ഓഹരികളും ദുർബലമായതോടെ സൂചിക പ്രധാന സപ്പോർട്ടുകൾ എല്ലാം തകർത്തുകൊണ്ട് താഴേക്ക് വീണു. 36650ന് അടുത്തായി സൂചിക സപ്പോർട്ട് രേഖപ്പെടുത്തി. തുടർന്ന് 874 പോയിന്റുകൾ/ 2.23 ശതമാനം താഴെയായി 37129 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

യുഎസ് വിപണികൾ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചെങ്കിലും ജെറോം പവലിനെ ഫെഡറൽ ചെയർമാനായി നിലനിർത്താനുള്ള തീരുമാനത്തിന് പിന്നാലെ വിപണി താഴേക്ക് വീണു. ഡൌ ജോൺസ് ഫ്ലാറ്റായും S&P 500 താഴേക്കും നാസ്ഡാക് നഷ്ടത്തിലും അടച്ചു. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് കാണപ്പെടുന്നത്. FTSE മുകളിലേക്ക് കയറുമ്പോൾ, CAC 40, DAX എന്നിവ താഴേക്ക് വീഴുകയാണ്.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ജപ്പാൻ വിപണി അവധി ആയതിനാൽ തുറന്നിട്ടില്ല. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,366-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,375, 17,325, 17,225, 17,050 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,450, 17,550, 17,650, 17,690 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.ബാങ്ക് നിഫ്റ്റിയിൽ 37,000, 36,650, 36,500, 36,250 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,350, 37,500, 37,750 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. 

18000, 17800 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17000, 17400 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് ഇപ്പോൾ 17.52 ആയി ഉയർന്നിട്ടുണ്ട്. ദിവസത്തെ വളരെ വലിയ പതനം വിപണിയിൽ ഭയം നിറച്ചിരിക്കുകയാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3440 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2051 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി

ഏറെ നാളായി കാത്തിരുന്ന തിരുത്തലാണ് വിപണിയിൽ നടന്നത്. എന്നാൽ നിക്ഷേപകർക്ക് വളരെ വലിയ നഷ്ടമാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്. വീഴാനൊരുങ്ങി ഇരുന്ന വിപണിക്ക് റിലയൻസ്- അരാകോം ഇടപാട് റദ്ദാക്കിയത് അപ്രതീക്ഷിത തിരിച്ചടി നൽകി. ഇന്നലെ വളരെ പ്രധാന സപ്പോർട്ടുകൾ കൂടി വിപണിക്ക് നഷ്ടപ്പെട്ടിരുന്നു.ആഗോള വിപണികൾ ഇന്നലെ വരെ മോശമായിരുന്നില്ലെങ്കിലും ഇപ്പോൾ അങ്ങനെ കാണാം. ജെറോം പവലിനെ ഫെഡറൽ ചെയർമാനായി നിലനിർത്താനുള്ള തീരുമാനത്തോട് ആഗോള വിപണികൾ സമ്മിശ്ര പ്രതികരണമാണ് നടത്തുന്നത്. അനിശ്ചിതത്വത്തിന്റെ കുറവ് ദീർഘകാലാടിസ്ഥാനത്തിൽ വിപണിയെ സഹായിക്കും. അതേസമയം, പ്രതീക്ഷിച്ചതിലും വേഗത്തിൽ നയങ്ങൾ കർശനമാക്കാനുള്ള സാധ്യത നിലനിൽക്കുന്നു.

17,250-17,325 എന്ന നില ശക്തമായ ഡിമാന്റ് സോണായി നിഫ്റ്റിയിൽ നിലകൊള്ളുന്നു. 17280 എന്ന പോയിന്റിൽ നിന്നും അവസാന നിമിഷം സൂചിക 100 പോയിന്റുകളുടെ നേട്ടമാണ് കാഴ്ചവച്ചത്. അതേസമയം തന്നെ ഏഷ്യൻ വിപണികൾ താഴേക്ക് വീണ് നഷ്ടത്തിൽ വ്യാപാരം ആരംഭിക്കുന്നത് നിഫ്റ്റിക്ക് പുറത്ത് ആശങ്ക വർദ്ധിപ്പിക്കുന്നു.

RELIANCE ഓഹരിയിൽ 2360, HDFCBANK 1500 എന്ന നിലയും ശ്രദ്ധിക്കുക.
ഇത് തകർന്നാൽ നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകളിൽ വീണ്ടും ഇടിവ് സംഭവിച്ചേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

പേടിഎം ക്യു 2 ഫലം, അറ്റ നഷ്ടം 473 കോടി രൂപയായി വർദ്ധിച്ചു സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ 473 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 437 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 64 ശതമാനം വർദ്ധിച്ച് 1,090 കോടി രൂപയായി. കമ്പനിയുടെ ചെലവ് 37.75 ശതമാനം വർദ്ധിച്ച് 1,600 കോടി രൂപയായിട്ടുണ്ട്. അതേസമയം […]
പുതിയ കൊറോണ വകഭേദത്തിൽ നിന്നും നേട്ടമുണ്ടാക്കി വാക്സിനുകൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊറോണ വകഭേദത്തിനെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കേ നേട്ടമുണ്ടാക്കി കോവിഡ് വാക്സിനുകളും മറ്റ് ആരോഗ്യ ഓഹരികളും. വിർ ബയോടെക്നോളജി (+17%,നാസ്ഡാക്ക്), ഫൈസർ (+7%, എൻവൈഎസ്ഇ), ബയോ എൻ ടെക് എസ്ഇ (+20%, നാസ്ഡാക്ക്), മെഡേണ (+27%, നാസ്ഡാക്ക്), ഇനോവിയോ ഫാർമസ്യൂട്ടിക്കൽ (+6.7%, നാസ്ഡാക്ക്) എന്നിങ്ങനെ ഉയർന്നു. അതേസമയം യുഎസ് വിപണികൾ 2 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. (ഐഎസ്‌ടി സമയം 9:45 pm-ന് ലഭ്യമായ ഡാറ്റ അനുസരിച്ചാണിത്. യു.എസ് […]
ഡി 2 സി ബ്രാൻഡായ മദർ സ്പർഷിന്റെ 16 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഐടിസി ഷെയർ സബ്‌സ്‌ക്രിപ്‌ഷൻ കരാറിലൂടെ മദർ സ്പർഷിന്റെ 16 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഐടിസി ലിമിറ്റഡ്. 20 കോടി രൂപയുടേതാണ് ഏറ്റെടുക്കൽ. ആയുർവേദത്തെ അടിസ്ഥാനമാക്കിയുള്ള പ്രകൃതിദത്ത വ്യക്തിഗത പരിചരണ ബ്രാൻഡാണ് മദർ സ്പർഷ്. ഡയറക്ട്-ടു-കൺസ്യൂമർ (ഡി2സി) ബ്രാൻഡു കൂടിയാണിത്. മാതൃ ശിശു സംരക്ഷണ വിഭാഗങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 300 മില്യൺ ഡോളറിന്റെ സെമികണ്ടക്ടർ യൂണിറ്റ് സ്ഥാപിക്കാൻ ടാറ്റ ചർച്ച […]

Advertisement