5ജി സ്പെക്ട്രം ലേലം ജൂൺ ആദ്യം: അശ്വിനി വൈഷ്ണവ്
ജൂൺ ആദ്യം തന്നെ 5G സ്പെക്ട്രം ലേലം നടത്താൻ സർക്കാർ പദ്ധതിയിടുന്നതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. സ്പെക്ട്രം വിലയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 30 വർഷത്തേക്ക് ഒരു ലക്ഷം മെഗാഹെർട്സ് സ്പെക്ട്രത്തിന് 7.5 ലക്ഷം കോടി രൂപ എന്ന വലിയ ലേല നിർദ്ദേശമാണ് ട്രായ് അംഗീകരിച്ചത്. 20 വർഷത്തേക്ക് ഇത് 5.07 ലക്ഷം കോടി രൂപയായിരിക്കും.
ഇന്ത്യ മോർട്ട്ഗേജ് ഗ്യാരണ്ടി കോർപ്പറേഷന്റെ 31% ഓഹരികൾ ഏറ്റെടുത്ത് കാനഡ ആസ്ഥാനമായുള്ള സാജൻ
ഇന്ത്യ മോർട്ട്ഗേജ് ഗ്യാരന്റി കോർപ്പറേഷന്റെ (ഐഎംജിസി) 31 ശതമാനം ഓഹരി ഏറ്റെടുത്ത് ബ്രൂക്ക്ഫീൽഡ് സബ്സിഡിയറിയും കനേഡിയൻ മോർട്ട്ഗേജ് ഇൻഷുററുമായ സാഗൻ. ഇടപാടിന്റെ മൂല്യം എത്രായാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായി ഇടപാട് പൂർത്തിയാക്കും. ബിസിനസ്സ് വിപുലീകരിക്കുന്നതിനും സാങ്കേതിക കഴിവുകളും പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിനുമായി ഐഎംജിസി ഈ തുക വിനിയോഗിക്കും. ഇന്ത്യയിലെ ആദ്യത്തെ മോർട്ട്ഗേജ് ഗ്യാരന്റി കമ്പനിയായ (എംജിസി) ഐഎംജിസി 2008 ലാണ് സ്ഥാപിതമായത്. നാഷണൽ ഹൗസിംഗ് ബാങ്ക്, ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, എനാക്റ്റ് ഹോൾഡിംഗ്സ് ഇൻക് എന്നിവയിൽ നിന്ന് കമ്പനിക്ക് നിക്ഷേപം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പി&ജി ഹൈജീൻ ആൻഡ് ഹെൽത്ത് കെയർ ക്യു 3 ഫലങ്ങൾ: ലാഭം 4.6% വർധിച്ച് 102.85 കോടി രൂപയായി
2022 മാർച്ചിൽ അവസാനിച്ച മൂന്നാം പാദത്തിൽ പ്രോക്ടർ ആൻഡ് ഗാംബിൾ ഹൈജീൻ ആൻഡ് ഹെൽത്ത് കെയർ ലിമിറ്റഡിന്റെ അറ്റാദായം 4.59 ശതമാനം വർധിച്ച് 102.85 കോടി രൂപയായി 98.33 കോടി രൂപയായി. ഇതേകാലയളവിൽ അതിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ 759.66 കോടി രൂപയിൽ നിന്ന് 28.11 ശതമാനം വർധിച്ച് 973.26 കോടി രൂപയായി മാറി. അതേസമയെ കമ്പനിയുടെ മൊത്തം ചെലവ് മുൻ വർഷത്തെ 645.18 കോടി രൂപയിൽ നിന്ന് 28.36 ശതമാനം ഉയർന്ന് 828.19 കോടി രൂപയായിട്ടുണ്ട്.
എസ്ബിഐ ലൈഫ് ക്യു 4 ഫലങ്ങൾ: ലാഭം 26% വർധിച്ച് 672 കോടി രൂപയായി
എസ്ബിഐ ലൈഫ് ഇൻഷുറൻസിന്റെ അറ്റാദായം മുൻ പാദത്തിലെ 532.30 കോടി രൂപയിൽ നിന്ന് പ്രതിവർഷം 26.27 ശതമാനം വർധിച്ച് 672.15 കോടി രൂപയായി. അതേസമയം ബാങ്കിന്റെ അറ്റ പ്രീമിയം വരുമാനം മുൻ പാദത്തിലെ 15,555.74 കോടി രൂപയിൽ നിന്ന് 12% വർധിച്ച് 17,433.77 കോടി രൂപയായി. അവലോകന പാദത്തിൽ മൊത്ത വരുമാനം മുൻ വർഷത്തെ 20,896.70 കോടി രൂപയിൽ നിന്ന് 2.5 ശതമാനം വർധിച്ച് 21,427.88 കോടി രൂപയായിട്ടുണ്ട്.
വേദാന്ത ക്യു 4 ഫലങ്ങൾ: ലാഭം 10% ഇടിഞ്ഞ് 5,799 കോടി രൂപയായി
നടപ്പ് സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ വേദാന്തയുടെ അറ്റാദായം 4.8 ശതമാനം ഇടിഞ്ഞ് 7,261 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 7,629 കോടി രൂപയായിരുന്നു വേദാന്തയുടെ അറ്റാദായം. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ പാദത്തിലെ 27,874 കോടി രൂപയിൽ നിന്ന് 41.14 ശതമാനം വർധിച്ച് 39,342 കോടി രൂപയായിട്ടുണ്ട്.
ബൈക്ക്-ടാക്സി പ്ലാറ്റ്ഫോം റാപ്പിഡോയും ടിവിഎസും തമ്മിൽ പങ്കാളിത്തത്തിൽ ഏർപ്പെടുന്നു
തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ട് ടിവിഎസ് മോട്ടോർ കമ്പനിയും ബൈക്ക്-ടാക്സി പ്ലാറ്റ്ഫോമായ റാപിഡോയും. ഇരുകമ്പനികളും മൊബിലിറ്റി ഇൻഡസ്ട്രിയിലെ തങ്ങളുടെ സമന്വയം പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ്. ഇതിനായി ധാരണാപത്രത്തിലും ഒപ്പുവച്ചു കഴിഞ്ഞു. ഐസിഇ, ഇവി വിഭാഗങ്ങളിലെ ഇരുചക്രവാഹനങ്ങളെയും മുച്ചക്ര വാഹനങ്ങളും ഉൾക്കൊള്ളുന്നതാണ് പങ്കാളിത്തം.
വയാകോം 18 ന് 2 ബില്യൺ ഡോളർ നിക്ഷേപം
വയാകോം 18 ൽ 13,500 കോടി രൂപയുടെ (1.8 ബില്യൺ ഡോളർ) നിക്ഷേപം നടത്താൻ ഒരുങ്ങി ജെയിംസ് മർഡോക്കിന്റെയും വാൾട്ട് ഡിസ്നി ഇന്ത്യയുടെ മുൻ മേധാവി ഉദയ് ശങ്കറിന്റെയും ബോധി ട്രീ സിസ്റ്റംസ്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ടിവി18, യുഎസ് ആസ്ഥാനമായുള്ള മീഡിയ കമ്പനിയായ പാരാമൗണ്ട് ഗ്ലോബൽ എന്നിവയുടെ ഇന്ത്യൻ സംയുക്ത സംരംഭമാണ് വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്. ഇത്കൂടാതെ റിലയൻസ് ഇൻഡസ്ട്രീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റിലയൻസ് പ്രോജക്ട്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്മെന്റ് സർവീസസ് ലിമിറ്റഡ് വയാകോമിൽ 1,645 കോടി രൂപ കൂടി നിക്ഷേപിക്കും. പാരാമൗണ്ട് ഗ്ലോബൽ ഒരു ഷെയർഹോൾഡറായി തുടരുകയും അതിന്റെ പ്രീമിയം ഉള്ളടക്കം വയാകോം 18 ന് നൽകുകയും ചെയ്യും.
മിഷൻ കർമ്മയോഗിന് 47 മില്യൺ ഡോളർ അനുവദിച്ച് വേൾഡ് ബാങ്ക്
സിവിൽ സർവീസ് ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ദേശീയ പരിപാടിയായ ഇന്ത്യാ ഗവൺമെന്റിന്റെ മിഷൻ കർമ്മയോഗിയെ പിന്തുണയ്ക്കുന്നതിനായി 47 മില്യൺ ഡോളറിന്റെ പദ്ധതിക്ക് അംഗീകാരം നൽകി വേൾഡ് ബാങ്ക് ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർമാർ. വേൾഡ് ബാങ്ക് തന്നെയാണ് ഇക്കാര്യം പ്രസ്ഥാവനയിൽ അറിയിച്ചത്.
രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് സിവിൽ സർവീസുകാരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് മിഷൻ കർമ്മയോഗി. ചിന്തയും സമീപനവും മാറ്റിയെടുക്കുക മാനവ വിഭവശേഷി ഭരണ സമ്പ്രദായങ്ങൾ മെച്ചപ്പെടുത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യയിലുടനീളം ഏകദേശം 18 ദശലക്ഷം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഏകദേശം മൂന്നിൽ രണ്ട് പേരും ജോലി ചെയ്യുന്നത് സംസ്ഥാന സർക്കാർ തലത്തിലോ തദ്ദേശീയ ഭരണ തലത്തിലോ ആണ്. കഴിഞ്ഞ പത്തുവർഷമായിട്ട് രാജ്യം ഈ പ്രകടനം ക്രമാനുഗതമായി മെച്ചപ്പെടുത്തിവരികയാണ്. ഇതിനൊപ്പം മിഷൻ കർമ്മയോഗി നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിന്റെ സിവിൽ സർവീസ് സേനയെ ഭാവിയെ മുൻനിർത്തി കൂടുതൽ സജ്ജമാക്കാനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാക്കാനുമാണ് ലക്ഷ്യമിടുന്നത് എന്നാണ് സർക്കാർ പ്രസ്താവനയിൽ പറയുന്നത്.
പിഎൻബി ഹൗസിംഗ് ഫിനാൻസ് ക്യു 4 ഫലങ്ങൾ: അറ്റാദായം 34% വർധിച്ച് 170 കോടി രൂപയായി
പിഎൻബി ഹൗസിംഗ് ഫിനാൻസിന്റെ ഏകീകൃത അറ്റാദായം മുൻവർഷത്തെ 127 കോടി രൂപയിൽ നിന്ന് 34 ശതമാനം വർധിച്ച് 170 കോടി രൂപയായി. അതേസമയം വിൽപന 18.52 ശതമാനം കുറഞ്ഞ് 6195.93 കോടി രൂപയായിട്ടുണ്ട്. അറ്റ പലിശ വരുമാനം മുൻവർഷത്തെ 593 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 37% കുറഞ്ഞ് 377 കോടി രൂപയായി. മൊത്തം എൻപിഎ വായ്പാ ആസ്തിയുടെ 7.61 ശതമാനണ്. അതേസമയം 4.49 ശതമാനമാണ് അറ്റ എൻപിഎ അനുപാതം.
മഹാരാഷ്ട്രയിലുടനീളം 5,000 ഇവി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ ടാറ്റ പവർ
മഹാരാഷ്ട്രയിലെ നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൗൺസിലുമായി (NAREDCO) ടാറ്റ പവർ സഹകരിച്ച് 5,000 വരെ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കാൻ ടാറ്റാ പവർ. നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൗൺസിൽ അംഗങ്ങളുടെ ഡെവലപ്പർ പ്രോപ്പർട്ടികളിലായിരിക്കും ഇവ സ്ഥാപിക്കുക. ഇതിനായി ഇരുകമ്പനികളും ധാരണാപത്രത്തിൽ ഒപ്പു വച്ചിട്ടുണ്ട്. ടാറ്റ പവറിന്റെ EZ ചാർജ് മൊബൈൽ ആപ്പ് വഴി അംഗങ്ങളുടെ പ്രോപ്പർട്ടികളിലുടനീളം ഇവി ഉടമകൾക്ക് 24×7 വാഹന ചാർജിംഗ്, നിരീക്ഷണം, ഇ-പേയ്മെന്റ് സേവനങ്ങൾ എന്നിവ ലഭിക്കും.