പ്രധാനതലക്കെട്ടുകൾ

Bank of Baroda: 597.41 കോടി രൂപയുടെ കുടിശ്ശിക ഈടാക്കുന്നതിനായി 46 എൻ‌പി‌എ അക്കൗണ്ടുകളുടെ ഇ-ലേലം ഈ മാസം അവസാനം നടത്തുമെന്ന് ബാങ്ക് അറിയിച്ചു.

Religare Enterprises: ബിസിനസ് പദ്ധതികൾ വിപുലീകരിക്കുന്നതിനായി നിലവിലെ ഓഹരി ഉടമകൾക്ക് മുഗണന നൽകി കൊണ്ട് ഓഹരികൾ വിതരണം ചെയ്യുന്നതിലൂടെ  570 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി കമ്പനി.

Adani Enterprises: വിൻഡ് ടർബൈൻ ജനറേറ്ററുകൾ നിർമിക്കുന്നതിനായി കമ്പനി പൂർണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനം സംയോജിപ്പിച്ചു.Tata Motors: 
ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ഉത്പ്പന്നങ്ങളുടെ ഓപ്പറേറ്റിംഗ്, റിപ്പയർ‌, വാർ‌ഷിക മെയിന്റനൻ‌സ് കരാറുകൾ‌, മാനേജ്മെൻറ് സേവനങ്ങൾ‌ എന്നിവയുടെ മൊത്തം സേവനങ്ങൾ നൽകുന്നതിനായി കമ്പനി പുതിയ അനുബന്ധ സ്ഥാപനം ആരംഭിച്ചു.

Tata Power: ഒഡീഷയിലെ മൂന്ന് വൈദ്യുതി വിതരണ കമ്പനികളിലെ 51 ശതമാനം വീതം ഓഹരി മൂലധനം ഏറ്റെടുക്കാൻ ടാറ്റാ പവറിന് അനുമതി നൽകി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ.

CESL: കേന്ദ്രഭരണ പ്രദേശത്തെ കാർബൺ മുക്തമാക്കുന്നതിന്  ലഡാക്ക് ഭരണകൂടവുമായി  കമ്പനി കരാറിൽ ഏർപ്പെട്ടു.Mphasis:
ഐടി കമ്പനിയുടെ ഓഹരി ഏറ്റെടുക്കാൻ  ബിസിപി ടോപ്കോ, വേവർലി പിടി, പ്ലാറ്റിനം ഔൾ എന്നിവർക്ക് കോംപറ്റീഷൻ കമ്മീഷൻ അനുമതി നൽകി.

INOX Leisure:
ക്യു ഐ പി വഴി 300 കോടി രൂപ സമാഹരിക്കാൻ കമ്പനി ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഓഹരി ഒന്നിന് 315.25 രൂപ വീതം ഫ്ലോർ വിലയ്ക്കാണ് വിതരണം ചെയ്യുക.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • GAIL (India)
  • Bata India
  • TeamLease Services
  • Star Cement
  • Indian Metals & Ferro Alloys
  • Dhanvarsha Finvest
  • Bajaj Healthcare

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 15750ന് മുകളിലായി ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പെട്ടന്ന് തന്നെ 15700ന് താഴേക്ക് വീണു. പിന്നീട്  ദിവസം മുഴുവൻ അസ്ഥിരമായി നിന്ന സൂചിക  15740 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി
ഇന്നലെ ബെയറിഷായി കാണപ്പെട്ടു. 35000 എന്ന സപ്പോർട്ട് നില അനേകം തവണ പരീക്ഷിച്ച സൂചിക 35085 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി സൂചിക ഇന്നലെ മിന്നും പ്രകടനം കാഴ്ചവച്ചു.

യൂറോപ്യൻ 
വിപണികൾ  ഫ്ലാറ്റായാണ്  അടയ്ക്കപെട്ടത്. പണപ്പെരുപ്പ കണക്കുകൾ വ്യാഴാഴ്ച പുറത്തുവരാനിരിക്കെ യുഎസ് വിപണിയും ഫ്ലാറ്റായി അടയ്ക്കപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിൽ ഫ്ലാറ്റായാണ് കാണപ്പെടുന്നത്. ചെെന പണപ്പെരുപ്പ കണക്കുകൾ പുറത്തുവിട്ടു. ഇത് പ്രതീക്ഷിച്ചതിലും കൂടുതലാണ്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചറുകൾ കയറിയിറങ്ങി നിൽക്കുന്നു.

SGX NIFTY 15,761-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.15,700, 15,600, 15,550,15,500 എന്നിവിടായി  നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

15,800 എന്ന നിലയിൽ ഉയർന്ന കോൾ ഒഐ ഉള്ളതിനാൽ ഇത് നിഫ്റ്റിയുടെ പ്രതിരോധ മേഖലയായി മാറിയേക്കാം.

35,200, 35,500, 36,000 എന്നത്  ബാങ്ക് നിഫ്റ്റിയുടെ അടുത്ത സുപ്രധാന  പ്രതിരോധ മേഖലയാണ്. 35,500ൽ കഴിഞ്ഞ ആഴ്ച അനേകം കോൾ ഒഐകൾ ഉണ്ടായിരുന്നതിനാൽ ഇത് നിർണായകമായേക്കും.

35000ൽ ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉണ്ട്. ദിവസങ്ങളായി സൂചിക ഇതിന് മുകളിൽ തന്നെയാണ് നിലകൊള്ളുന്നത്.

INDIA VIX  15ലാണുള്ളത്. ഇത് വിപണി സ്ഥിരത കെെവരിക്കുന്നു എന്നതിന്റെ സൂചനയാണ്.

16,000,15,800, 15,700  എന്നിവിടെ നിഫ്റ്റിയിൽ ഉയർന്ന കോൾ ഒഐ ഉള്ളതായി കാണാം. ഇത് മുകളിലേക്കുള്ള സൂചികയുടെ നീക്കം പരിമിതമാണെന്ന സൂചന നൽകുന്നു. 15700,15600, 15500 എന്നിവിടെയാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐ ഉള്ളത്. ഇത് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടായി നിലകൊള്ളുന്നു.നിഫ്റ്റിയുടെ പി.സി.ആർ 1.2 ൽ നിന്നും 1 ആയി കുറഞ്ഞു. ഇത് വിപണി ശക്തമാണെന്ന സൂചന നൽകുന്നു.

ബാങ്ക് നിഫ്റ്റിയിൽ 35500ൽ അനേകം കോൾ ഒഐ കാണപ്പെടുന്നു. സൂചികയുടെ പി.സി.ആർ 0.5 ആണ്. ബാങ്ക് നിഫ്റ്റി  35000-36000 എന്ന റേഞ്ചിനുള്ളിൽ തന്നെ  അസ്ഥിരമായി നിൽക്കാനാണ് സാധ്യത.

35000 കഴിഞ്ഞ ദിവസം അനേകം തവണ പരീക്ഷിച്ചിരുന്നു. ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1422  കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 1626  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.ആഗോള വിപണികൾ അസ്ഥിരമായി നിൽക്കുകയാണ്. ഇന്ത്യൻ വിപണിയും സമാനമായ നിലയിൽ അസ്ഥിരമായി നിൽക്കുമെന്നാണ് തോന്നുന്നത്. ഇന്നലെ വിപണി താഴേക്ക് വീണപ്പോൾ ആളുകൾ ഓഹരി വാങ്ങികൂട്ടി വിപണിക്ക് കെെത്താങ്ങാകുന്നത് നമ്മൾ കണ്ടതാണ്. ഇത് വിപണി ശക്തമാണെന്ന സൂചന നൽകുന്നു. ഐടി മേഖല ഇന്നലെ വിപണിയെ ഏറെ പിന്തുണച്ചു.

മറ്റുമേഖലകളുടെ പിന്തുണ ലഭിക്കാതിരിക്കുകയും ബാങ്കിംഗ് ഓഹരികൾ ബെയറിഷാവുകയും ചെയ്താൽ നിഫ്റ്റി വരും ദിവസങ്ങളിൽ അസ്ഥിരമായി തന്നെ തുടർന്നേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement