ഇന്നത്തെ വിപണി വിശകലനം

വളരെ വലിയ ഒരു ഗ്യാപ്പ് അപ്പിൽ (14377 ) തുറക്കപ്പെട്ട നിഫ്റ്റി അധികം വെെകാതെ തന്നെ  14400  എന്ന നിർണായ നില മറികടന്നു. എന്നാൽ പിന്നീട് താഴേക്ക് വന്ന സൂചിക 14350 പരീക്ഷിക്കപ്പെടുകയും അവിടെ നിന്നും വൻകുതിച്ചുകയറ്റം കാഴ്ചവയ്ക്കുകയും ചെയ്തു. മൂന്ന് മണിവരെ മുന്നേറ്റം തുടർന്ന സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ  239 പോയിന്റ്  മുകളിലായി (14521) വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റിക്ക് സമാനമായി ബാങ്ക് നിഫ്റ്റിയും ഗ്യാപ്പ് അപ്പിലാണ് ഇന്ന് തുറക്കപ്പെട്ടത്. 32000ത്തിന് മുകളിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പിന്നീട് താഴേക്ക് വന്ന് 31850 എന്ന നില പരീക്ഷിച്ചു. തുടർന്ന്  ഇവിടെ നിന്നും  ആരംഭിച്ച കുതിച്ചുകയറ്റം  സൂചികയ്ക്ക്  നേടി കൊടുത്തത് കഴിഞ്ഞ ദിവസത്തേക്കാൾ  613  പോയിന്റുകളാണ്. 32424 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസം നേരിട്ട നഷ്ടം നികത്തി നിഫ്റ്റി റിയൽറ്റി  4.2 ശതമാനം ഉയർച്ച കെെവരിച്ചു. മെറ്റൽ സ്റ്റോക്കുകളും 2.9 ശതമാനം ഉയർന്നു. സമീപ ദിവസങ്ങളിൽ നിന്നും വ്യത്യസ്ഥമായി  എല്ലാ  മേഖലയിലുമുള്ള സൂചികകൾ ഇന്ന് പച്ചപട്ട് വിരിച്ച പോലെ കാണപ്പെട്ടു.

യൂറോപ്യൻ മാർക്കറ്റുകൾ  ഫ്ലാറ്റായി വ്യാപാരം നടത്തിയപ്പോൾ ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 

പ്രധാനവാർത്തകൾ

ബജാജ് ഫിനാൻസ്, ബജാജ് ഫിൻ‌സെർവ് എന്നിവയുടെ ഓഹരികൾ നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേസ് പട്ടികയിൽ ഇടം പിടിച്ചു. ഇരു കമ്പനികളുടെയും റിസൾട്ടുൾ നാളെ വരാനിക്കെയാണ് ഈ കുതിച്ചുകയറ്റം.

JLR റിന്റെ ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷ അർപ്പിക്കുന്നതായി നിക്ഷേപ സ്ഥാപനമായ CLSA അറിയിച്ചതിന് പിന്നാലെ ടാറ്റാ മോട്ടോർസ്  5.16 ശതമാനം ഉയർന്നു.

Q3 റിസൾട്ടിൽ  മികച്ച ഫലങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്
മെറ്റൽ ഓഹരികൾ കുതിച്ചുകയറി. ഇതിന്റെ ഭാഗമായി   Hindalco, JSW Steel എന്നിവ ടോപ്പ് ഗെയിനേയ്സ് പട്ടികയിൽ ഇടം പിടിച്ചു.

വിപണി ഇടിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി  നേട്ടം കെെവരിച്ചിരുന്ന  ITC ഓഹരികൾ നിഫ്റ്റി തിരിച്ചുകയറിയതോടെ  നിലം പതിച്ചു. 0.41 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ഓഹരി  നിഫ്റ്റിയുടെ  top losers പട്ടികയിലേക്ക് തള്ളപെട്ടു.

ക്രെഡിറ്റ് കാർഡുകളിൽ പലിശ രഹിത പണം പിൻവലിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ  IDFC First Bank ന്റെ   ഓഹരികൾ ഇന്ന് 7.5 ശതമാനം ഉയർന്നു. ബാങ്ക് നിഫ്റ്റിക്ക് പൊതുവെ ഇത് ഒരു നല്ല ദിവസമായിരുന്നു.

L&T Finance 7.5 ശതമാനത്തിലധികം ഉയർന്നു. Cholamandalam Financeസിനൊപ്പം  സാമ്പത്തിക  ഓഹരികളും ഇന്ന് വൻ നേട്ടം കെെവരിച്ചു. Indiabulls Housing Finance, HDFC എന്നിവയും ലാഭത്തിൽ കാണപെട്ടു.

അറ്റാദായത്തിന്റെ 14% വർധന 259.2 കോടി രൂപയായി അലംബിക് ഫാർമ റിപ്പോർട്ട് ചെയ്തു.  കഴിഞ്ഞ  ഒരു വർഷമായി  ഫാർമ സ്റ്റോക്കുകളിൽ  സ്റ്റെല്ലാർ റാലി ഉള്ളതിനാൽ  14% വർദ്ധനവ്  അത്ര മികച്ചതായി തോന്നുന്നില്ല. 

തീയേറ്ററുകളിൽ  കൂടുതൽ  റിലീസ് ഉണ്ടായേക്കാമെന്ന പ്രതീക്ഷയിൽ PVR ഓഹരിയുടെ  വില 1.5 ശതമാനം ഉയർന്നു. Inox  2 ശതമാനവും ഇന്ന് ഉയർച്ച രേഖപ്പെടുത്തി.

ഏറെ നാളായി നഷ്ടം നേരിട്ട് നിന്നിരുന്ന റിലയൻസിന്റെ ഓഹരികൾ ഒരു ശതമാനം ഉയർന്നു. ഇത്  നിഫ്റ്റിയെ 23 പോയിന്റ് മുകളിലെത്തിച്ചു.

വിപണി മുന്നിലേക്ക്

രണ്ട് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം നിഫ്റ്റിയിൽ ഇന്ന് ഉണ്ടായ  റാലി സൂചികയുടെ കുതിച്ചുകയറ്റത്തിനുള്ള മറ്റൊരു ആരംഭമാണെന്ന് കരുതാം.

റിലയൻസിന്റെ മടങ്ങിവരവ് വിപണിയിൽ  ശുഭ സൂചനയാണ് നൽകുന്നത്.  ഓഹരിയുടെ ഏറ്റവും ഉയർന്ന നില കീഴടക്കാൻ റിലയൻസിന് ഇനിയും ഏറെ ദൂരം യാത്ര ചെയ്യേണ്ടതുണ്ട്. എന്നാൽ ദീർഘ കാലത്തിൽ റിലയൻസ് വൻ കുതിച്ചുകയറ്റം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ.

കഴിഞ്ഞ ദിവസം യു.എസ് വിപണി അടവായതിനാൽ
വലിയ സൂചനകൾ ഒന്നും ലഭ്യമായിരുന്നില്ല. എന്നാൽ
Dow Futures പച്ച നിറത്തിലാണ് വ്യാപാരം നടത്തുന്നത്. ഇതും നിഫ്റ്റിയുടെ കുതിപ്പിന് കാരണമായി.

യു.എസ് സാമ്പത്തിക പാക്കേജും  ജോ ബെെഡഡന്റെ സത്യപ്രതിജ്ഞാ ചടങ്ങുമാണ് സമീപകാലത്തായി നടക്കാനിടയുള്ള  ആഗോള സംഭവങ്ങൾ. ട്രില്ല്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജ് ഉടൻ നടപ്പിലാക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.


ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement