രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തെ സൂചിപ്പിക്കുന്ന വ്യത്യസ്ത തരം കണക്കുകളാണ് ഓരോ മാസവും വിവിധ സ്ഥാപനങ്ങൾ പുറത്തുവിടുന്നത്. ഓഹരി വിപണിയിൽ പങ്കെടുക്കുന്ന ഒരാൾ നിർബന്ധമായും എല്ലാ മാസവും ഈ കണക്കുകൾ പരിശോധിക്കേണ്ടത് ആവശ്യമാണ്. ഇതിലൂടെ വിപണിയുടെ നീക്കത്തെ പറ്റി സരളമായി മനസിലാക്കാനും അതിന് അനുസരിച്ച തീരുമാനങ്ങൾ എടുക്കാനും നിക്ഷേപകർക്ക് സാധിക്കും. ഇന്നത്തെ ജാർഗണിലൂടെ 10 പ്രധാന സൂചികകളെയാണ് മാർക്കറ്റ്ഫീഡ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. 

Purchasing Managers Index (PMI)

IHS Markit India-യാണ് എല്ലാ മാസവും ആദ്യ ആഴ്ചയിൽ തന്നെ പിഎംഐ കണക്കുകൾ പുറത്തുവിടുന്നത്.

പർച്ചേഴ്സിംഗ് മാനേജേഴ്സ് ഇൻഡക്സ് രാജ്യത്തിന്റെ വ്യാവസായിക പ്രവർത്തനങ്ങളെയാണ് സൂചിപ്പിക്കുന്നത്. സേവന, നിർമാണ മേഖലകളിലെ വളർച്ച ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്. യഥാർത്ഥ വ്യാവസായിക കണക്കുകൾ പുറത്തുവരുന്നതിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച വ്യക്തമായ സൂചനകൾ പിഎംഐ നൽകുന്നു. ഓരോ കമ്പനികളിൽ നിന്നുള്ള എക്സിക്യൂട്ടീവുകളിൽ നിന്നും തിരഞ്ഞെടുത്ത പർച്ചേഴ്സിംഗ് മാനേജർമ്മാരിൽ നിന്നുമായി ബിസിനസ്, തൊഴിൽ, സാധനങ്ങൾ, കയറ്റുമതി എന്നിവ സംബന്ധിച്ച കണക്കുകൾ ശേഖരിച്ചു കൊണ്ട് ഇതിന്റെ അടിസ്ഥാനത്തിലാണ് പിഎംഐ പ്രദ്ധീകരിക്കുക.

വിശകലനം: പിഎംഐ 50ന് മുകളിൽ ആണെങ്കിൽ അത് വളർച്ചയെ സൂചിപ്പിക്കുന്നു. പിഎംഐ 50ന് താഴെയാണെങ്കിൽ വളർച്ചയിൽ ഇടിവ് സംഭവിച്ചതായി കണക്കാക്കാം.

Wholesale Price Index (WPI)

വാണിജ്യ വ്യവസായ മന്ത്രാലയം എല്ലാ മാസവും 14ാം തീയതിയാണ് മൊത്തം വില സൂചിക സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്. മൊത്തം വിപണിയിലെ വിലകയറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭക്ഷണം, ഇന്ധനം, ഊർജ്ജം, എൽപിജി തുടങ്ങിയ  ഓരോ കമ്മോഡിറ്റിയെയും വ്യത്യസ്ത തട്ടിലായാണ് ഇത് തരം തിരിച്ചിരിക്കുന്നത്.

വിശകലനം: സൂചിക എല്ലാ മാസവും ഉയർന്ന് വന്നാൽ സാധനങ്ങളുടെ വില വർദ്ധിക്കുന്നുവെന്നും പണപ്പെരുപ്പം രൂക്ഷമാകുന്നുവെന്നും മനസിലാക്കുക. ഇത് കമ്പനികളുടെ ഉത്പാദന ചെലവ് വർദ്ധിപ്പിക്കുകയും ലാഭം കുറയാൻ കാരണമാകുകയും ചെയ്യും.

Consumer Price Index (CPI)

സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് എല്ലാം മാസവും 17ാം തീയതി ഉപഭോക്ത വില സൂചിക (സിപിഐ) സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്.

ഉത്പന്നങ്ങളുടെ മൊത്തത്തിലുള്ള വില വർദ്ധനവ് മാത്രമാണ് മൊത്തം വില സൂചിക കാഴ്ചവക്കുന്നത്. എന്നാൽ റീട്ടെയിൽ സാധനങ്ങളിൽ ഉണ്ടാകുന്ന വില കയറ്റം സൂചിപ്പിക്കുന്നതാണ് സിപിഐ.

വിശകലനം: റീട്ടെയിൽ സാധനങ്ങളുടെ മേലുള്ള വില വർദ്ധനവാണ്
സി.പിഐ സൂചിപ്പിക്കുന്നത്. സിപിഐ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ആർബിഐ പണ നയം സ്വീകരിക്കുന്നത്.

Auto Sales

എല്ലാ മാസവും ഒന്നാം തീയതിയോടെ ഓട്ടോ നിർമാണ കമ്പനികളാണ് ഓട്ടോ വിൽപ്പന കണക്കുകൾ പുറത്തുവിടുന്നത്.

വിശകലനം: ഓട്ടോ കമ്പനികൾ പുറത്തുവിടുന്ന വിൽപ്പന കണക്കുകൾ മുൻമാസത്തെയോ, മുൻ വർഷത്തെയോ കണക്കുകളുമായി താരതമ്യം ചെയ്തു നോക്കാവുന്നതാണ്. വിൽപ്പന കുറഞ്ഞാൽ ആവശ്യകതയിൽ ഇടിവ് ഉണ്ടായതായി മനസിലാക്കാം. ഇത് കമ്പനിയുടെ വരുമാനം കുറയാൻ കാരണമാകും.

Telecom Subscription 

എല്ലാ മാസവും അവസാനത്തോടെ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് ടെലികോം വരിക്കാരുടെ കണക്കുകൾ പുറത്തുവിടുന്നത്.  ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനികളുടെ വരിക്കാരുടെ കണക്കുകളെ പറ്റിയാണ് ഇത് സൂചിപ്പിക്കുക. രണ്ട് മാസത്തോളം വെെകിയാണ് ട്രായ് ഈ കണക്കുകൾ പുറത്തുവിടുന്നത്.

വിശകലനം:
റിലയൻസ് ജിയോ, ഭാരതി എയർടെൽ, ഐഡി എന്നീ കമ്പനികൾ ഓരോ മാസവും എത്ര വരിക്കാരെ സ്വന്തമാക്കി എന്ന് നമ്മൾ നോക്കാറുണ്ട്. ഇതിനൊപ്പം കമ്പനികളുടെ താരിഫ് നിരക്ക് നോക്കി വിലയിരുത്താൻ സാധിക്കുന്നതാണ്. നിരന്തരമായി വരിക്കാരെ നഷ്ടമാകുന്നത് കമ്പനിക്ക് നല്ലതല്ല. അതേസമയം എആർപിയു വർദ്ധിക്കുന്നതും കമ്പനിക്ക് നല്ലതാണ്.

Insurance Premium Collection

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ മാസവും രണ്ടാമത്തെ ആഴ്ചയോടെ ഇൻഷുറൻസ് പ്രീമിയം കളക്ഷൻ കണക്കുകൾ പുറത്തുവിടും.

ലെെഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് കമ്പനികൾ ഇൻഷുറൻസ് നൽകുന്നതിന് ഓരോ തവണയും പ്രീമിയം സ്വീകരിക്കാറുണ്ട്. ഇതിന്റെ മാെത്തം കണക്കുകളാണ് ഐആർഡിഎഐ എല്ലാ മാസവും പുറത്തുവിടുന്നത്.

വിശകലനം: ഓരോ കമ്പനികളും അതാത് മാസം സ്വരൂപിച്ച പ്രീമിയത്തിന്റെ കണക്കുകൾ മുൻ മാസത്തെയുമായിട്ട് താരതമ്യം ചെയ്തു കൊണ്ട് കമ്പനികളുടെ പ്രവർത്തനം വിലയിരുത്താവുന്നതാണ്.

Goods & Services Tax Collection Report

എല്ലാ മാസവും തുടക്കം തന്നെ കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തുവിടുന്ന കണക്കാണിത്.

ഇന്ത്യയിൽ വിൽക്കുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നികുതി ചുമത്തുന്നു. സെൻട്രൽ- ജിഎസ്ടി സ്റ്റേറ്റ്- ജിഎസ്ടി എന്നിങ്ങനെ രണ്ടായി ഇതിനെ തിരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വ്യക്തമായ കണക്കുകളാണ് ധനമന്ത്രാലയം പുറത്തുവിടുന്നത്.

വിശകലനം: ജിഎസ്ടി കളക്ഷൻ റിപ്പോർട്ട് നോക്കിയാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മനസിലാക്കാൻ സാധിക്കുന്നതാണ്. ഇത് മുൻ മാസത്തേക്കാൾ കൂടുതൽ ആണേൽ ആളുകൾ കൂടുതൽ പണം ചെലവാക്കുന്നു എന്ന് മനസിലാക്കാം.

Foreign Exchange Rate

റിസർവ് ബാങ്ക് ഓഫ് ഇന്ത്യൻ ഓരോ ദിവസവും പുറത്തിറക്കുന്നതാണ് ഫോറിൻ എക്സ്ചേഞ്ച് നിരക്ക്. ഇന്ത്യൻ രൂപയുമായി നോക്കുമ്പോൾ വിദേശ നാണയത്തിന് എത്ര മൂല്യമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രധാനമായും യുഎസ് ഡോളറിലാണ് ഇത് കണക്ക് കൂട്ടുന്നത്.

വിശകലനം: ഓരോ മാസത്തിന്റെയും തുടക്കം തന്നെ ഇന്ത്യൻ രൂപയുടെ മൂല്യം കൂടുന്നുണ്ടോ കുറയുന്നോണ്ടോ എന്ന് ഇതിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നതാണ്. ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞാൽ അത് ഐടി, ഫാർമ പോലത്തെ കമ്പനികൾക്ക് പ്രയോജനം ചെയ്യും. ഇന്ത്യൻ രൂപയുടെ മൂല്യം വർദ്ധിച്ചാൽ മെറ്റീരിയൽസ് ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്ക് നേട്ടം ഉണ്ടാകും.

Commodity Prices

മൾട്ടി കമ്മോഡിറ്റി എക്സേചേഞ്ച് ഓഫ് ഇന്ത്യ ദിവസേന പുറത്ത് വിടുന്ന കണക്കാണിത്. സ്വർണം, വെള്ളി, ചെമ്പ്, ക്രൂഡ് ഓയിൽ തുടങ്ങി വിവിധ ചരക്കുകളിലായി വ്യാപാരം നടത്തുന്ന ഫ്യൂച്ചറുകളുടെയും ഓപ്ഷനുകളുടെയും കരാറുകളുടെ വിവരമാണ് ഇതിൽ നിന്നും ലഭിക്കുക.

വിശകലനം:
ഈ ചരക്കുകൾ എല്ലാം തന്നെ പല കമ്പനികളുടെയും ഉത്പന്നങ്ങളുടെ നിർമാണത്തിന് ആവശ്യമായുള്ളതാണ്. ഇവയുടെ വില കുറഞ്ഞാലും ഉയർന്നാലും ഇത് ആ കമ്പികളുടെ ചെലവിനെ ബാധിച്ചേക്കും. ഉദാഹരണത്തിന് ഒരു പെയിന്റ് നിർമാണ കമ്പനിക്ക് പെയിന്റ് ഉത്പാദിപ്പിക്കാൻ ക്രൂഡ് ഓയിൽ ആവശ്യമാണ്. തുടർച്ചയായി ക്രൂഡിന്റെ വില ഉയർന്ന് വന്നാൽ അത് കമ്പനിയുടെ മാർജിനെ ബാധിക്കും.

Power Consumption

പവർ സിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷനാണ് എല്ലാ മാസവും അവസാന ആഴ്ചയിൽ ഈ കണക്ക് പുറത്തുവിടുന്നത്. മൊത്തം ഊർജ്ജ ഉപഭോഗം, വൈദ്യുതി ഉത്പാദനത്തിന്റെ സ്ഥാപിത ശേഷി, വിതരണം എന്നിവ സംബന്ധിച്ച കൃത്യമായ കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു മാസത്തെ കാലതാമസത്തിന് ശേഷമാണ് കണക്കുൾ പ്രസ്ദ്ധീകരിക്കുന്നത്.

വിശകലനം:
ഊർജ്ജ ഉപഭോഗം വർദ്ധിച്ചാൽ അത് സമ്പദ് വ്യവസ്ഥ വളരുന്നു എന്ന സൂചന നൽകുന്നു. ഇത് ഊർജ്ജ ഓഹരികൾക്ക് ഏറെ നല്ലതാണ്.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement