മാർക്കറ്റ് ഇനി ലളിതം

ഏറ്റവും ലളിതമായ ഷെയർ മാർക്കറ്റ് വാർത്തകൾ

by fundfolio.

ഏറ്റവും പുതിയ വിപണി വാർത്തകൾ

 1. Top 10 News
ഐടിസി ക്യു 1 ഫലം, അറ്റാദായം 30 ശതമാനം വർദ്ധിച്ച് 3343 കോടി രൂപയായി ജൂണിലെ ഒന്നാം പാദത്തിൽ ഐടിസിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 30.24 ശതമാനം വർദ്ധിച്ച് 3343 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 12.4 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 36 ശതമാനം വർദ്ധിച്ച് 14240 കോടി രൂപയായി. ഐസിഐസിഐ ബാങ്ക് ക്യു 1 ഫലം, അറ്റാദായം 78 ശതമാനം വർദ്ധിച്ച് 4616 കോടി രൂപയായി […]
 1. Top 10 News
റിലയൻസ് ഇൻഡസ്ട്രീസ് ക്യു 1 ഫലം, അറ്റാദായം 7 ശതമാനം ഇടിഞ്ഞ് 12273 കോടി രൂപയായി ജൂണിലെ ഒന്നാം പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 7.3 ശതമാനം ഇടിഞ്ഞ് 12273 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 7 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 58.2 ശതമാനം വർദ്ധിച്ച് 1.44 ലക്ഷം കോടി രൂപയായി.   ജെഎസ്ഡബ്ല്യു സ്റ്റീൽ ക്യു 1 ഫലം, അറ്റാദായം 5904 കോടി രൂപയായി […]
 1. Pre Market Report
ഇന്നത്തെ വിപണി വിശകലനം ദിവസം മുഴുവൻ അസ്ഥിരമായി നിഫ്റ്റി. കത്തിക്കയറി ബാങ്ക് നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 15,857 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നാലെ 110 പോയിന്റുകൾ താഴേക്ക്  കൂപ്പുകുത്തി. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറിയ സൂചിക 15850 എന്ന പ്രതിരോധം മറികടന്ന് 15900 രേഖപ്പെടുത്തി. അവസാന നിമിഷം സൂചിക താഴേക്ക് വീണു, തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 32 പോയിന്റുകൾ/ 0.20 ശതമാനം മുകളിലായി 15,856 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.  […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ Tata Consumer Products: ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാൽപൂരിൽ കമ്പനി പുതിയ പ്ലാന്റ് സ്ഥാപിച്ചു. 100 കോടി രൂപ മുതൽമുടക്കിൽ 18 മാസം കൊണ്ടാണ്  പ്ലാന്റ് കമ്മീഷൻ ചെയ്തത്. BSE: സ്റ്റീൽ ബില്ലറ്റുകളിൽ ഡെലിവറി അധിഷ്ഠിത ഫ്യൂച്ചേഴ്സ് കരാറിൽ വ്യാപാരം ആരംഭിക്കുമെന്ന്  എക്സ്ചേഞ്ച് അറിയിച്ചു. Mahindra Lifespace Developers: ബോണസ് ഇക്വിറ്റി ഷെയറുകൾ വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശം പരിഗണിക്കാൻ ഒരുങ്ങി കമ്പനി ബോർഡ്. Tata Power: 285.64 ഡോളറിന് ട്രസ്റ്റ് എനർജി റിസോഴ്സസിലുള്ള 100 ശതമാനം […]
Next

മികച്ച എഡിറ്റോറിയലുകൾ

 1. Editorial
 2. Editorial of the Day
കഴിഞ്ഞ ആഴ്ച ജസ്റ്റ് ഡയലിന്റെ 40.95 ശതമാനം ഓഹരി 3497 കോടി രൂപയ്ക്ക് റിലയൻസ് റീട്ടെയിൽ വെൻച്ചേഴ്സ് ഏറ്റെടുത്തിരുന്നു. ഇതിന് പുറമെ 26 ശതമാനം ഓഹരികൾ ജസ്റ്റ്​ ഡയൽ ഓപ്പൺ ഓഫറായി നൽകി. ഇതോടെ ജസ്റ്റ്​ ഡയലിലെ റിലയൻസിന്‍റെ ഓഹരി പങ്കാളിത്തം 66.95 ശതമാനമായി. ഈ ഏറ്റെടുക്കലിനെ പറ്റിയും ഇത് കമ്പനികൾക്ക് ഏത് തരത്തിൽ പ്രയോജനപ്പെടുമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  ജസ്റ്റ് ഡയലിന്റെ ബിസിനസ് രീതി പ്രദേശിക തിരയൽ, ബി-ടു-ബി,  ഇ-കൊമേഴ്‌സ് എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ  പ്രമുഖ […]
 1. Editorial
 2. Editorial of the Day
ഇന്ത്യയുടെ സമഗ്രവികസനത്തിന്റെ  പ്രധാന പങ്കുവഹിച്ച കമ്പനിയാണ് 80 വർഷത്തിലേറെ പാരമ്പര്യമുള്ള ലാർസൻ ആന്റ് ട്യൂബ്രോ ലിമിറ്റഡ്.  രണ്ടാം ലോകമഹായുദ്ധസമയത്ത് രണ്ട് ഡാനിഷ് എഞ്ചിനിയേഴ്സ് സ്ഥാപിച്ച എൽ ആന്റ് ടി ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്, നിർമ്മാണ കമ്പനികളിലൊന്നായി വളർന്ന് പന്തലിച്ചു. ദേശീയപാതകൾ, വിമാനത്താവളങ്ങൾ, മെട്രോകൾ, ഫാക്ടറികൾ, ന്യൂക്ലിയർ റിയാക്ടറുകൾ, പവർ പ്ലാന്റുകൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവ കമ്പനി നിർമിച്ചുവരുന്നു. എല്ലാ മാസവും ആയിരം കോടിയിൽ ഏറെ രൂപയുടെ ഓർഡറുകളാണ് വിവിധ മേഖലകളിൽ നിന്നായി കമ്പനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലാർസൻ […]
 1. Editorial
 2. Editorial of the Day
സെക്യൂരിറ്റികളിൽ നിക്ഷേപം / വ്യാപാരം നടത്താൻഅനുവദിക്കുന്ന പ്ലാറ്റ്ഫോമുകളെയാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്ന് പറയപ്പെടുക. ഓഹരി വിപണിയിലേക്ക് പുതുതായി വരുന്ന എല്ലാവർക്കും ഉണ്ടായേക്കാവുന്ന പൊതുവായ സംശയമാണ് എൻ.എസ്.ഇയിൽ ഇടപാട് നടത്തണമോ അതോ ബിഎസ്ഇയിൽ നടത്തണമോ എന്നത്. ഇന്ത്യയിലെ തന്നെ പ്രധാന വലിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  എൻ.എസ്.ഇയും ബി.എസ്.ഇയും മുംബെെയിലെ ദലാൽ സ്ട്രീറ്റിൽ 1875ലാണ് ഏഷ്യയിലെ തന്നെ ഏറ്റവും പുരാതന സ്റ്റോക്ക് എക്സ്ചേഞ്ചായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമാകുന്നത്. 5400ൽ അധികം ലിസ്റ്റഡ് കമ്പനികളാണ് നിലവിൽ […]
 1. Editorial
 2. Editorial of the Day
ജൂലെെ മാസത്തെ നാലാമത്തെ ഐപിഒയുമായി എത്തിയിരിക്കുകയാണ് തത്വ ചിന്തൻ ഫാർമ കെം ലിമിറ്റഡ്. ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.   Tatva Chintan Pharma Chem 1996ൽ ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച കമ്പനിയാണ് തത്വ ചിന്തൻ ഫാർമ കെം ലിമിറ്റഡ്. സ്ട്രക്ചർ ഡയറക്റ്റിംഗ് ഏജന്റ്സ്, ഫേസ് ട്രാൻസ്ഫർ കാറ്റലിസ്റ്റ് , ഫാർമസ്യൂട്ടിക്കൽ, അഗ്രോകെമിക്കൽ ഇന്റർമീഡിയേറ്റ്സ്, മറ്റ് സ്പെഷ്യാലിറ്റി കെമിക്കൽസ് എന്നിവ നിർമിക്കുന്ന കമ്പനിയാണിത്. സൂപ്പർ കപ്പാസിറ്റർ ബാറ്ററികൾ നിർമിക്കാൻ ആവശ്യമായ  ഇലക്ട്രോലൈറ്റ് ലവണങ്ങളും കമ്പനി […]
 1. Editorial
 2. Editorial of the Day
ഇന്ത്യയിൽ പെട്രോൾ വില 100 കടന്നിരിക്കുകയാണ്. ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ വില കുറയ്ക്കാനുള്ള നടപടി സൗദി അറേബ്യ, യുഎഇ, റഷ്യ തുടങ്ങിയ എണ്ണ ഉത്പാദന രാജ്യങ്ങൾ സ്വീകരിക്കുന്നില്ല. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വ്യവസായം പ്രതിസന്ധി നേരിടുമ്പോൾ അസംസ്കൃത എണ്ണയുടെ ബദൽ ഉറവിടം യുഎസിൽ അഭിവൃദ്ധി പ്രാപിക്കുകയാണ്. ഷെയ്ൽ ഓയിൽ ഗ്യാസ് ഇൻഡസ്ട്രി എന്നാണ് ഇത് അറിയപ്പെടുക. 1949 ന് ശേഷം ആദ്യമായി 2020 ൽ ‘പെട്രോളിയം’ കയറ്റുമതി ചെയ്യുന്ന രാജ്യമായി അമേരിക്ക മാറി. സൗദി, […]
Next

മികച്ച പദപ്രയോഗങ്ങൾ

 1. Jargons
അനേകം കമ്പനികൾ ഇൻസോൾവൻസി അഥവ പാപ്പരത്തം പ്രഖ്യാപിച്ചതായി നിങ്ങൾ കേട്ടിടുണ്ടാകും. ഇത്തരം കമ്പനികളെ ഏറ്റെടുക്കാൻ വമ്പൻ ബിസിനസ് ഗ്രൂപ്പുകൾ തമ്മിൽ ശക്തമായ മത്സരം നടക്കുന്നതായും കാണാം. അടുത്തിടെ കടക്കെണിയിലായ ഡിഎച്ച്എഫ്എല്ലിനെ 34,250 കോടി രൂപയ്ക്ക് പിരമൽ ക്യാപിറ്റൽ ഏറ്റെടുത്തിരുന്നു. എന്താണ് പാപ്പരത്തമെന്നും ഇന്ത്യയിലെ അതിന്റെ  നടപടിക്രമങ്ങൾ എന്താണെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് വിശദമാക്കുന്നത്.  എന്താണ് പാപ്പരത്തം ? വരുമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത ഇടിവോ, മോശം സാമ്പത്തിക സ്ഥിതി മൂലമോ കമ്പനിക്ക് ഒരു ഘട്ടത്തിൽ തങ്ങളുടെ കടബാധ്യതകൾ വീട്ടാൻ സാധിക്കാതെ വന്നേക്കാം. […]
Next